ട്വിറ്ററിനെ പൂട്ടിക്കുമോ 'ബ്ലൂ സ്‌കൈ': കളത്തിലിറങ്ങാന്‍ ജാക്ക് ഡോര്‍സി

സമൂഹ മാധ്യമങ്ങളിലെ വമ്പനായ ട്വിറ്ററിനെ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് ഏറ്റെടുത്തിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റം സൃഷ്ടിക്കുകയാണ്. ഈ സമയത്ത് ട്വിറ്റര്‍ സഹ സ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി 'ചുമ്മാതിരിക്കുകയാണ്' എന്ന് കരുതിയവര്‍ക്ക് തെറ്റി. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'ബ്ലൂ സ്‌കൈ' വികസിപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹം. ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്നുള്ള വികേന്ദ്രീകൃത മാതൃകയിലുള്ള ബ്ലൂ സ്‌കൈയുടെ ജോലികള്‍ ശരിക്കും 2019 മുതല്‍ തന്നെ ട്വിറ്റര്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്വിറ്ററില്‍ നിന്നും പൂര്‍ണമായും […]

Update: 2022-10-31 04:21 GMT
സമൂഹ മാധ്യമങ്ങളിലെ വമ്പനായ ട്വിറ്ററിനെ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് ഏറ്റെടുത്തിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റം സൃഷ്ടിക്കുകയാണ്. ഈ സമയത്ത് ട്വിറ്റര്‍ സഹ സ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി 'ചുമ്മാതിരിക്കുകയാണ്' എന്ന് കരുതിയവര്‍ക്ക് തെറ്റി. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'ബ്ലൂ സ്‌കൈ' വികസിപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹം.
ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്നുള്ള വികേന്ദ്രീകൃത മാതൃകയിലുള്ള ബ്ലൂ സ്‌കൈയുടെ ജോലികള്‍ ശരിക്കും 2019 മുതല്‍ തന്നെ ട്വിറ്റര്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്വിറ്ററില്‍ നിന്നും പൂര്‍ണമായും പിന്മാറിയതോടെ ബ്ലൂ സ്‌കൈയുടെ ജോലികള്‍ വേഗത്തിലാക്കുകയാണ്. ആദ്യഘട്ടത്തില്‍ ആപ്പ് രൂപത്തിലാകും ബ്ലൂ സ്‌കൈ ഇറങ്ങുക എന്നും സൂചനയുണ്ട്.
ഓതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്ലൂ സ്‌കൈ വികസിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് ട്വിറ്ററില്‍ നിന്നും വേര്‍പെടുത്തി ബ്ലൂ സ്‌കൈ പിബിഎല്‍എല്‍സി എന്ന സ്ഥാപനം ആരംഭിച്ചത്. ജാക്ക് ഡോര്‍സിയ്ക്ക് പുറമേ ജേ ഗ്രാബര്‍, ജെറമി മില്ലര്‍ എന്നിവരാണ് ബ്ലൂ സ്‌കൈയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
ക്ലച്ച് പിടിക്കുമോ ബ്ലൂ സ്‌കൈ ?
ആഗോളതലത്തില്‍ ഉപഭോക്താക്കളുടെ എണ്ണം കണക്കാക്കിയാല്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സമൂഹ മാധ്യമം ഫേസ്ബുക്കാണ്. 2.9 ബില്യണ്‍ (290 കോടി) പ്രതിമാസ ആക്ടീവ് യൂസേഴ്‌സാണ് ഫേസ്ബുക്കിനുള്ളത്. രണ്ടാം സ്ഥാനം യൂട്യൂബിനാണ്. 220 കോടി പ്രതിമാസ ഉപഭോക്താക്കളാണ് യൂട്യൂബിനുള്ളത്. 200 കോടി പ്രതിമാസ ഉപയോക്താക്കളുമായി വാട്‌സാപ്പാണ് മൂന്നാം സ്ഥാനത്ത്.
ഇന്‍സ്റ്റാഗ്രാമിന് ഏകദേശം 200 കോടി ഉപഭോക്താക്കളുണ്ട്. 43.6 കോടി ഉപഭോക്താക്കളാണ് ട്വിറ്ററിനുള്ളത്. ഇവയുമായി കിടപിടിച്ച് വേണം ബ്ലൂ സ്‌കൈയ്ക്ക് മാര്‍ക്കറ്റില്‍ ഇടം നേടാന്‍. പോസ്റ്റ് എഡിറ്റിംഗ്, കസ്റ്റമൈസ്ഡ് ഹൈഡിംഗ്, മള്‍ട്ടിപ്പിള്‍ ഷെയറിംഗ്, വോയിസ് കമന്റ്, അഡീഷണല്‍ പ്രൈവസി തുടങ്ങി ഒട്ടേറെ ഫീച്ചറുകള്‍ വേണമെന്ന് പല സമൂഹ മാധ്യമത്തിലും ഉപഭോക്താക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.
ഇവയൊക്കെ നടപ്പിലാക്കിയാല്‍ ഒട്ടേറെ ആളുകള്‍ ബ്ലൂ സ്‌കൈയിലേക്ക് ചേക്കേറുമെന്നുറപ്പ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ബ്ലൂ സ്‌കൈയ്ക്കായി പ്രത്യേകം ആപ്പ് സജ്ജീകരിക്കുമെങ്കിലും എപ്പോള്‍ ഇറങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Tags:    

Similar News