2023 വളര്‍ച്ചാ പ്രവചനം ആര്‍ബിഐ 7% ആയി കുറച്ചു

മുംബൈ: റിപ്പോ നിരക്ക് അര ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധിപ്പിച്ചതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 7.2 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി വെട്ടിക്കുറച്ചു. രാജ്യത്തെ സുസ്ഥിരമായ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കുന്നതിന് വിലസ്ഥിരതയ്ക്ക് സെന്‍ട്രല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ധനനയം അവതരിപ്പിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 13.5 ശതമാനമായിരുന്നു. ഏപ്രിലില്‍ സെന്‍ട്രല്‍ ബാങ്ക് യഥാര്‍ത്ഥ […]

Update: 2022-09-30 00:29 GMT

മുംബൈ: റിപ്പോ നിരക്ക് അര ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധിപ്പിച്ചതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 7.2 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി വെട്ടിക്കുറച്ചു.

രാജ്യത്തെ സുസ്ഥിരമായ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കുന്നതിന് വിലസ്ഥിരതയ്ക്ക് സെന്‍ട്രല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ധനനയം അവതരിപ്പിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 13.5 ശതമാനമായിരുന്നു. ഏപ്രിലില്‍ സെന്‍ട്രല്‍ ബാങ്ക് യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 2022-23 ലെ 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറച്ചിരുന്നു.

Tags:    

Similar News