5,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങി നെസ്‌ലേ

ഡെല്‍ഹി: ആഗോള ഫുഡ് ആന്‍ഡ് ബീവറേജ് കമ്പനിയായ നെസ്‌ലേ 2025 ഓടെ ഇന്ത്യയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നതായി കമ്പനിയുടെ സിഇഒ മാര്‍ക്ക് ഷ്‌നൈഡര്‍. കമ്പനിയുടെ രാജ്യത്തെ പ്രധാന ബിസിനസുകളെ ത്വരിതപ്പെടുത്താനും, വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഈ നീക്കം കമ്പനിയെ സഹായിക്കുമെന്നും, ഈ മൂലധന ചെലവ് പുതിയ പ്ലാന്റുകള്‍, ഏറ്റെടുക്കല്‍, ഉത്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരണം എന്നിവയ്ക്കായുള്ളതാണെന്നും സിഇഒ അഭിപ്രായപ്പെട്ടു. നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ ഒമ്പത് പ്ലാന്റുകളുണ്ട്, ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ പുതിയ സ്ഥലങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. […]

Update: 2022-09-23 05:44 GMT

ഡെല്‍ഹി: ആഗോള ഫുഡ് ആന്‍ഡ് ബീവറേജ് കമ്പനിയായ നെസ്‌ലേ 2025 ഓടെ ഇന്ത്യയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നതായി കമ്പനിയുടെ സിഇഒ മാര്‍ക്ക് ഷ്‌നൈഡര്‍.

കമ്പനിയുടെ രാജ്യത്തെ പ്രധാന ബിസിനസുകളെ ത്വരിതപ്പെടുത്താനും, വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഈ നീക്കം കമ്പനിയെ സഹായിക്കുമെന്നും, ഈ മൂലധന ചെലവ് പുതിയ പ്ലാന്റുകള്‍, ഏറ്റെടുക്കല്‍, ഉത്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരണം എന്നിവയ്ക്കായുള്ളതാണെന്നും സിഇഒ അഭിപ്രായപ്പെട്ടു.

നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ ഒമ്പത് പ്ലാന്റുകളുണ്ട്, ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ പുതിയ സ്ഥലങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിക്ഷേപം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നെസ്‌ലേയുടെ പത്ത് മുന്‍ നിര വിപണികളിലൊന്നായ ഇന്ത്യയെക്കുറിച്ച് ഷ്‌നൈഡര്‍ പറഞ്ഞു.

ഇന്ത്യയിലെ കമ്പനിയുടെ സാന്നിധ്യം ആരംഭിച്ചിട്ട് 110 വര്‍ഷമായി. ഇന്ത്യയിലെ ആദ്യത്തെ ഉത്പാദന യൂണിറ്റ് തുടങ്ങിയ 1961 മുതല്‍ ഇതുവരെ 8,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്. 2025 വരെയുള്ള മൂന്നു വര്‍ഷക്കാലത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ് 5,000 രൂപയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്പനിയുടെ പ്രധാന ബിസിനസുകളുടെ പുരോഗതിയാണ് നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 22 പാദങ്ങളിലായി കമ്പനി തുടര്‍ന്നു വരുന്ന ശക്തമായ വളര്‍ച്ച പ്രവണത തുടരുക, സുസ്ഥിരത നിലനിര്‍ത്തുക, സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍, ആരോഗ്യകരമായ വാര്‍ദ്ധക്യം, ആരോഗ്യകരമായ ലഘുഭക്ഷണം, ചില ഇന്ത്യന്‍ ധാന്യങ്ങള്‍ കമ്പനിയുടെ ഉത്പന്നങ്ങളാക്കി മാറ്റുക എന്നിങ്ങനെയുള്ള വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും നിക്ഷേപത്തിനുണ്ടെന്ന് നെസ് ലേ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറഞ്ഞു.

നെസ്ലെ ഇന്ത്യയുടെ 2021ലെ വരുമാനം 14,709.41 കോടി രൂപയാണ്. ജനപ്രിയ ഉത്പന്നമായ മാഗി നൂഡില്‍സ് നിര്‍മ്മിക്കുന്നതിനായി ഗുജറാത്തിലെ സാനന്ദില്‍ പ്ലാന്റ് തുറക്കാന്‍ 700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി അവസാനമായി നടത്തിയത്.

Tags:    

Similar News