ഡോ റെഡ്ഢിയുടെ അറ്റാദായം 12 ശതമാനം വര്‍ധിച്ചു

സെപ്റ്റംബര്‍ പാദത്തില്‍ ഫര്‍മാസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ റെഡ്ഢിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധിച്ച് 1,113 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 992 കോടി രൂപയായിരുന്നു. കമ്പനിയുടെ കണ്‌സോളിഡേറ്റഡ് വരുമാനം 9 ശതമാനം വര്‍ധിച്ചു 5,763 കോടി രൂപയില്‍ നിന്നും 6,306 കോടി രൂപയായി. മൊത്ത മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 53.4 ശതമാനത്തില്‍ നിന്നും 570 ബേസിസ് പോയിന്റ് വര്‍ധിച്ച് 59.1 ശതമാനമായി. ജൂണ്‍ പാദത്തില്‍ ഇത് 49.9 […]

Update: 2022-10-31 01:36 GMT

സെപ്റ്റംബര്‍ പാദത്തില്‍ ഫര്‍മാസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ റെഡ്ഢിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധിച്ച് 1,113 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 992 കോടി രൂപയായിരുന്നു.

കമ്പനിയുടെ കണ്‌സോളിഡേറ്റഡ് വരുമാനം 9 ശതമാനം വര്‍ധിച്ചു 5,763 കോടി രൂപയില്‍ നിന്നും 6,306 കോടി രൂപയായി.

മൊത്ത മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 53.4 ശതമാനത്തില്‍ നിന്നും 570 ബേസിസ് പോയിന്റ് വര്‍ധിച്ച് 59.1 ശതമാനമായി. ജൂണ്‍ പാദത്തില്‍ ഇത് 49.9 ശതമാനമായിരുന്നു.

കമ്പനിയുടെ ചെലവ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.7 ശതമാനത്തില്‍ നിന്ന് 26.3 ശതമാനമായി കുറഞ്ഞു. ഇതിനു തൊട്ടു മുന്‍പുള്ള പാദത്തില്‍ 29.7 ശതമാനമായിരുന്നു.

Tags:    

Similar News