മാസാവസാനവും സ്വര്‍ണം മങ്ങി: പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 37,280 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,660 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച പവന് 280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 40,672 രൂപയിലെത്തി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,084 രൂപയായിട്ടുണ്ട്. വെള്ളി ഗ്രാമിന് 63 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 504 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ […]

Update: 2022-10-30 23:48 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 37,280 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,660 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച പവന് 280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 40,672 രൂപയിലെത്തി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,084 രൂപയായിട്ടുണ്ട്.

വെള്ളി ഗ്രാമിന് 63 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 504 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 82.32ല്‍ എത്തി. ക്രൂഡ് വില കുറയുന്നതും ആഭ്യന്തര വിപണിയിലെ ഉണര്‍വുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.35 എന്ന നിലയിലായിരുന്നു രൂപ.

വരും ദിവസങ്ങളില്‍ യുഎസ് ഫെഡിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പ്രധാന മീറ്റിംഗുകള്‍ നടക്കാന്‍ പോകുകയാണ്. ഇതിന് പുറമേയാണ് നവംബര്‍ മൂന്നിന് ആര്‍ബിഐ ധനനയ സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ചിരിക്കുന്നത്. റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ബാങ്കുകള്‍ തീരുമാനിച്ചേക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News