അരിവില ഇനിയും ഉയരാന്‍ സാധ്യതയെന്ന് ഭക്ഷ്യ മന്ത്രാലയം

ഡെല്‍ഹി: ബസുമതി ഇതര അരിയുടെ കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനവുണ്ടായതിനാല്‍ ആഭ്യന്തര അരി വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ അരി കയറ്റുമതി നിയമങ്ങളില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ കയറ്റുമതി ലഭ്യത കുറയ്ക്കാതെ ആഭ്യന്തര വില നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യം സര്‍ക്കാര്‍ നുറുക്ക് അരിയുടെ കയറ്റുമതി നിരോധിക്കുകയും ഈ ഖാരിഫ് സീസണില്‍ ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു. അരിയുടെ ചില്ലറ […]

;

Update: 2022-09-23 01:38 GMT
അരിവില ഇനിയും ഉയരാന്‍ സാധ്യതയെന്ന് ഭക്ഷ്യ മന്ത്രാലയം
  • whatsapp icon

ഡെല്‍ഹി: ബസുമതി ഇതര അരിയുടെ കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനവുണ്ടായതിനാല്‍ ആഭ്യന്തര അരി വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ അരി കയറ്റുമതി നിയമങ്ങളില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ കയറ്റുമതി ലഭ്യത കുറയ്ക്കാതെ ആഭ്യന്തര വില നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഈ മാസം ആദ്യം സര്‍ക്കാര്‍ നുറുക്ക് അരിയുടെ കയറ്റുമതി നിരോധിക്കുകയും ഈ ഖാരിഫ് സീസണില്‍ ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു.

അരിയുടെ ചില്ലറ വില്‍പന വില ആഴ്ചയില്‍ 0.24 ശതമാനവും മാസത്തില്‍ 2.46 ശതമാനവും സെപ്തംബര്‍ 19 വരെ 8.67 ശതമാനവും വര്‍ധിച്ചു. അഞ്ച് വര്‍ഷത്തിനിടെ ശരാശരി 15.14 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പൊതുവിപണിയില്‍ കിലോയ്ക്ക് 16 രൂപയായിരുന്ന ആഭ്യന്തര നുറുക്കല്‍ അരിയുടെ വില സംസ്ഥാനങ്ങളില്‍ 22 രൂപയായി ഉയര്‍ന്നു.

ഇന്ത്യന്‍ ബസുമതി ഇതര അരിയുടെ അന്താരാഷ്ട്ര വില കിലോഗ്രാമിന് ഏകദേശം 28-29 രൂപയാണ്.ഇത് ആഭ്യന്തര വിലയേക്കാള്‍ കൂടുതലാണ്. ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുന്നത് അരി വില കുറയാന്‍ ഇടയാക്കും.

2022-23 ഖാരിഫ് സീസണില്‍ ആഭ്യന്തര അരി ഉത്പാദനം 6 ശതമാനം കുറഞ്ഞ് 104.99 ദശലക്ഷം ടണ്ണായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നുറുക്കല്‍ അരിയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം 0.51 ലക്ഷം ടണ്ണില്‍ നിന്ന് ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ 21.31 ലക്ഷം ടണ്ണായി വര്‍ധിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

പാകം ചെയ്ത അരിയുമായി ബന്ധപ്പെട്ട നയത്തിലും ബസുമതി അരിയുടെ നയത്തിലും സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

Tags:    

Similar News