അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി 50 സൂചികയില്‍ പ്രവേശിക്കും; ശ്രീ സിമന്റ് പുറത്ത്
ഡെല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50-ല്‍ അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് സെപ്റ്റംബര്‍ 30 ന് പ്രവേശിക്കും. ശ്രീ സിമന്റ് ലിമിറ്റഡിന് പകരമായാണ് അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി 50-ല്‍ പ്രവേശിക്കുന്നത്. എന്‍എസ്ഇ ഇന്‍ഡെസസ് ലിമിറ്റഡിന്റെ ഇന്‍ഡെക്‌സ് മെയിന്റനന്‍സ് സബ് കമ്മിറ്റി - ഇക്വിറ്റി (ഐഎംഎസ്സി) ആനുകാലിക അവലോകനത്തിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. നിഫ്റ്റി 50 കൂടാതെ, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 500, നിഫ്റ്റി […]
;
ഡെല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50-ല്‍ അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് സെപ്റ്റംബര്‍ 30 ന് പ്രവേശിക്കും.
ശ്രീ സിമന്റ് ലിമിറ്റഡിന് പകരമായാണ് അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി 50-ല്‍ പ്രവേശിക്കുന്നത്.
എന്‍എസ്ഇ ഇന്‍ഡെസസ് ലിമിറ്റഡിന്റെ ഇന്‍ഡെക്‌സ് മെയിന്റനന്‍സ് സബ് കമ്മിറ്റി - ഇക്വിറ്റി (ഐഎംഎസ്സി) ആനുകാലിക അവലോകനത്തിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു.
നിഫ്റ്റി 50 കൂടാതെ, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 500, നിഫ്റ്റി 200, നിഫ്റ്റി 100 തുടങ്ങി നിരവധി സൂചികകളില്‍ കമ്മിറ്റി മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അദാനി ടോട്ടല്‍ ഗ്യാസ്, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍, എംഫാസിസ്, സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, ശ്രീ സിമന്റ് എന്നിവ നിഫ്റ്റി നെക്സ്റ്റ് 50-യില്‍ ഇടംപിടിക്കും.
അതേസമയം അദാനി എന്റര്‍പ്രൈസസ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, ലുപിന്‍, മൈന്‍ഡ് ട്രീ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, സൈഡസ് ലൈഫ് സയന്‍സസ് എന്നിവ നിഫ്റ്റി നെക്സ്റ്റ് 50 സൂചികയില്‍ നിന്ന് പുറത്താകും.
ഈ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും. നിഫ്റ്റി ആദിത്യ ബിര്‍ള ഗ്രൂപ്പ്, നിഫ്റ്റി മഹീന്ദ്ര ഗ്രൂപ്പ്, നിഫ്റ്റി ടാറ്റ ഗ്രൂപ്പ് സൂചികകളില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.