ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി സെബി

ഡെല്‍ഹി: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ വെളിപ്പെടുത്തൽ നിയമങ്ങളില്‍ മാറ്റം വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ശാശ്വതമായ ഡെറ്റ് (debt) സെക്യൂരിറ്റികളുടെ റേറ്റിംഗ് പിന്‍വലിക്കുന്നതിനു പുതിയ മാനദണ്ഡങ്ങളും നടപ്പിലാക്കി. നിക്ഷേപകര്‍ക്കും മറ്റു പങ്കാളികള്‍ക്കും ഈ വെളിപ്പെടുത്തലുകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ നീക്കം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇതിനകം ലിസ്റ്റ് ചെയ്തതോ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതോ ആയ സെക്യൂരിറ്റികളുടെ ക്രെഡിറ്റ് റേറ്റിംഗുകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കും. നിശിതമായ വിലയിരുത്തലുകൾ നടത്തുമ്പോഴുള്ള നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനു […]

;

Update: 2022-08-30 23:29 GMT
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി സെബി
  • whatsapp icon

ഡെല്‍ഹി: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ വെളിപ്പെടുത്തൽ നിയമങ്ങളില്‍ മാറ്റം വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ശാശ്വതമായ ഡെറ്റ് (debt) സെക്യൂരിറ്റികളുടെ റേറ്റിംഗ് പിന്‍വലിക്കുന്നതിനു പുതിയ മാനദണ്ഡങ്ങളും നടപ്പിലാക്കി.

നിക്ഷേപകര്‍ക്കും മറ്റു പങ്കാളികള്‍ക്കും ഈ വെളിപ്പെടുത്തലുകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ നീക്കം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇതിനകം ലിസ്റ്റ് ചെയ്തതോ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതോ ആയ സെക്യൂരിറ്റികളുടെ ക്രെഡിറ്റ് റേറ്റിംഗുകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കും.

നിശിതമായ വിലയിരുത്തലുകൾ നടത്തുമ്പോഴുള്ള നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനു വേണ്ടി ഏജൻസികൾ തുടർച്ചയായ രണ്ടു റേറ്റിംഗ് ആക്ഷനുകൾ തമ്മിൽ തുലനം ചെയ്യണം.

കൂടാതെ, തുടർച്ചയായി രണ്ട് റേറ്റിംഗ്ആ ക്ഷനുകൾ മൂന്നോ അതിലധികമോ പടവുകൾ താഴെയായാൽ അതിനുള്ള വിലയിരുത്തലുകൾ വെളിപ്പെടുത്തണം.

ഇഷ്യു ചെയ്യുന്നവരുടെ നിസ്സഹകരണ മനോഭാവം, നിശ്ചിത സമയപരിധിക്കുള്ളില്‍ പാദഫലങ്ങള്‍ സമര്‍പ്പിക്കാത്തത്, മൂലധന പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ളതും പഴയതുമായ വിശദാംശങ്ങള്‍, കടബാധ്യതകളും തിരിച്ചടവ് വിശദാംശങ്ങളും തുടങ്ങി ക്രെഡിറ്റ് ഏജന്‍സിക്ക് വിലയിരുത്തലില്‍ തോന്നുന്ന എല്ലാ പ്രശ്‌നങ്ങളും അടങ്ങിയ വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സെബി റേറ്റിംഗ് ഏജൻസികളോട് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.

Tags:    

Similar News