'വായില്‍ തോന്നിയത് വാട്സാപ്പില്‍ പാട്ടാകില്ല': ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പ്രത്യേക ഫീച്ചര്‍ ഉടന്‍

  പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ട് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്ന വാട്സാപ്പ് അഡ്മിനുകള്‍ക്കായി പ്രത്യേക ഫീച്ചറുകള്‍ എത്തിക്കാനൊരുങ്ങുകയാണ്. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ടെക്സ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ മിക്ക ഫോണുകളിലും വൈകാതെ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തില്‍ ബീറ്റാ വേര്‍ഷനിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ എത്തിച്ചത്. വരും ആഴ്ച്ചകളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭ്യമാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്യും. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഫീച്ചറുകള്‍ […]

Update: 2022-08-23 23:56 GMT

 

പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ട് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്ന വാട്സാപ്പ് അഡ്മിനുകള്‍ക്കായി പ്രത്യേക ഫീച്ചറുകള്‍ എത്തിക്കാനൊരുങ്ങുകയാണ്. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ടെക്സ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ മിക്ക ഫോണുകളിലും വൈകാതെ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തില്‍ ബീറ്റാ വേര്‍ഷനിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ എത്തിച്ചത്. വരും ആഴ്ച്ചകളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭ്യമാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്യും. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഫീച്ചറുകള്‍ വരുന്നതോടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അനാവശ്യ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന് ഒരു പരിധി വരെ തടയിടാന്‍ സാധിക്കും.

സ്‌ക്രീന്‍ ഷോട്ടിനും വിലക്ക്

വാട്‌സാപ്പിലെ 'വ്യു വണ്‍സ്' സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അടുത്തിടെയാണ് കമ്പനി തീരുമാനിച്ചത്. പേര്് പോലെ തന്നെ ഒരു വട്ടം മാത്രം കാണുക അല്ലെങ്കില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കളെ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പടെയുള്ള ഫയലുകള്‍ ഒരിക്കല്‍ മാത്രം ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ സ്വീകര്‍ത്താവിന് ഒരു തവണ മാത്രമേ സന്ദേശം കാണാന്‍ സാധിക്കൂ. ഇതിന് സമാനമായ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ ലഭ്യമാണ്.

വ്യു വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇത് വൈകാതെ ലഭ്യമാകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയയ്ക്കുന്ന മെസേജിന് മേല്‍ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് പിന്നാലെയാണ് വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചറിലും മാറ്റം വരുത്തിയിരിക്കുന്നത്. അയയ്ച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് മാത്രമാണ് സമയം. ഇത് രണ്ട് ദിവസത്തിലേറെയായി നീട്ടാനാണ് തീരുമാനം. കൃത്യമായി പറഞ്ഞാല്‍ അയയ്ച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭ്യമാകുമെന്നാണ് സൂചന. ഇത് നിലവില്‍ വാട്‌സാപ്പിന്റെ ബീറ്റാ അക്കൗണ്ടുകള്‍ക്ക് ലഭ്യമായിട്ടുണ്ട്.

ചാറ്റില്‍ തന്നെ സ്റ്റാറ്റസ് കാണാം

ചാറ്റ് ചെയ്ത് കൊണ്ടിരിക്കെ ചാറ്റ് ലിസ്റ്റില്‍ തന്നെ തത്സമയം സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ നടപ്പാക്കുകയാണെന്ന് വാട്സാപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ് 2.22.18.17 പതിപ്പ് ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് എല്ലാവരിലേക്കും എത്താന്‍ സമയമെടുക്കും. വാട്ട്സാപ്പില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകളും വീഡിയോകളും കാണുന്ന സ്റ്റോറി പോലുള്ള ഫീച്ചറാണ് സ്റ്റാറ്റസ്. ഇത് 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുകയും ചെയ്യും.

 

Tags:    

Similar News