ഫണ്ട് മാനേജര്‍മാരുടെ നിക്ഷേപ തന്ത്രങ്ങൾക്ക് കടിഞ്ഞാണിട്ട് സെബി

ഡെല്‍ഹി: പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്ത് സെബി. അസോസിയേറ്റുകളിലും ബന്ധപ്പെട്ട കമ്പനികളിലുമുള്ള നിക്ഷേപം ഉള്‍പ്പെടെ ഫോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് കാര്യക്ഷമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനാണ് ഈ നീക്കം. പുതിയ ഭേഗദതി പ്രകാരം, റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുള്ള നിക്ഷേപങ്ങളുടെ പ്രൂഡന്‍ഷ്യല്‍ പരിധികള്‍ പാലിക്കുന്നുണ്ടെന്ന് പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ ഉറപ്പാക്കേണ്ടതുണ്ട്. അവർ നിക്ഷേപം നടത്തുന്ന സമയത്ത് ക്ലയന്റ് തലത്തില്‍ പരിധികള്‍ ബാധകമായിരിക്കും. സെബി വ്യക്തമാക്കിയ രീതിയില്‍ ക്ലയന്റിന്റെ മുന്‍കൂര്‍ സമ്മതം നേടിയതിന് ശേഷം മാത്രമേ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കക്ഷികളുടെയോ […]

Update: 2022-08-24 01:00 GMT

ഡെല്‍ഹി: പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്ത് സെബി. അസോസിയേറ്റുകളിലും ബന്ധപ്പെട്ട കമ്പനികളിലുമുള്ള നിക്ഷേപം ഉള്‍പ്പെടെ ഫോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് കാര്യക്ഷമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനാണ് ഈ നീക്കം.

പുതിയ ഭേഗദതി പ്രകാരം, റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുള്ള നിക്ഷേപങ്ങളുടെ പ്രൂഡന്‍ഷ്യല്‍ പരിധികള്‍ പാലിക്കുന്നുണ്ടെന്ന് പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ ഉറപ്പാക്കേണ്ടതുണ്ട്. അവർ നിക്ഷേപം നടത്തുന്ന സമയത്ത് ക്ലയന്റ് തലത്തില്‍ പരിധികള്‍ ബാധകമായിരിക്കും. സെബി വ്യക്തമാക്കിയ രീതിയില്‍ ക്ലയന്റിന്റെ മുന്‍കൂര്‍ സമ്മതം നേടിയതിന് ശേഷം മാത്രമേ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കക്ഷികളുടെയോ അസോസിയേറ്റ്‌സിന്റെയോ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്താന്‍ കഴിയൂ.

കൂടാതെ, ഒരു പോര്‍ട്ട്ഫോളിയോ മാനേജര്‍ അനുബന്ധ കക്ഷികളുടെയോ അസോസിയേറ്റ്സിന്റെയോ സെക്യൂരിറ്റികളില്‍ ഫണ്ട് നിക്ഷേപിച്ചതിന്റെ വിശദാംശങ്ങളും, അതിന്റെ വൈവിധ്യവല്‍ക്കരണ നയത്തിന്റെ വിശദാംശങ്ങളും അടങ്ങുന്ന ഒരു വെളിപ്പെടുത്തല്‍ രേഖ ക്ലയന്റിന് നല്‍കേണ്ടിവരുമെന്ന് സെബി വ്യക്തമാക്കി.

പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും.

Tags:    

Similar News