ലുലുവിൽ ജോലി വേണോ? പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം, ഇപ്പോൾ അപേക്ഷിക്കാം

Update: 2025-02-20 14:29 GMT

മലയാളികൾക്ക് വൻ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ഷോറുമുകളിലെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഫെബ്രുവരി 24 നു രാവിലെ 10 മുതല്‍ 3 വരെ തൃശൂർ പുഴക്കലില്‍ സ്ഥിതി ചെയ്യുന്ന ലുലു കൺവെൻഷൻ സെൻ്ററില്‍ വിവിധ ജോലികൾക്കുള്ള അഭിമുഖം നടക്കും. മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്സ് ,സെയിൽസ്മാൻ, കാഷ്യർ, ഐടി സപ്പോർട്ട് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനേഴ്സ്, ടെയ്‌ലർ, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഹെവി ഡ്രൈവർ, കിച്ചണ്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആൺകുട്ടികൾക്കു മാത്രമാണ് അവസരം.

അഭിമുഖത്തിനായി എത്തുന്നവർ വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പകർപ്പുകൾ എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593812223-7593812226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്

3 വർഷത്തെ പരിചയമാണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. ഉദ്യോഗാർത്ഥികളുടെ പ്രായം 30 വയസ്സിൽ താഴെയാരിക്കണം.  യോഗ്യത - എം‌ ബി‌ എ-മാർക്കറ്റിംഗ്.

അക്കൗണ്ടന്റ്

 ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം: 30 വയസ്സിൽ താഴെ. യോഗ്യത എം കോം.

സെയിൽസ്മാൻ, കാഷ്യർ

ഗാർമെന്റ്സ്, സാരി ഫുട്‌വെയർ, ഇലക്ട്രോണിക്സ് ഹൗസ്ഹോൾഡ് & സൂപ്പർമാർക്കറ്റ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. പ്രായം: 28-20 വയസ്സ്. വിദ്യാഭ്യാസ യോഗ്യത - പ്ലസ് ടു.

കിച്ചണ്‍ വിഭാഗം

ദക്ഷിണേന്ത്യൻ സ്റ്റൈല്‍ ഭക്ഷണം പാചകം ചെയ്യുന്നവർ, സാൻഡ്‌വിച്ച്/ഷവർമ മേക്കർമാർ, ലഘുഭക്ഷണം/സാലഡ് മേക്കർമാർ, ബേക്കർമാർ, ബുച്ചർ, ഫിഷ് മോങ്കർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകർക്ക് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം 35 വയസ്സിൽ താഴെ.

ഐടി സപ്പോർട്ട് സ്റ്റാഫ്

 ഉദ്യോഗാർത്ഥികള്‍ക്ക് ബി സി എ അല്ലെങ്കില്‍ ബി എസ്‌ സി-സി എസ് യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ സി എസ് ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 3 വർഷത്തെ പരിചയം അത്യാവശ്യമാണ്. പ്രായം: 30 വയസ്സിൽ താഴെ.

ഗ്രാഫിക് ഡിസൈനേഴ്സ് - ആർട്ടിസ്റ്റസ്

3 വർഷത്തെ പരിചയം .പ്രായം: 30 വയസ്സിൽ താഴെ

മറ്റ് ഒഴിവുകള്‍: ടെയ്‌ലർ, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, (ഫർണിച്ചർ അസംബ്ലിംഗ്) ഹെവി ഡ്രൈവർ, (കെ എസ് എ ലൈസൻസുള്ളവർ). 3 വർഷത്തെ പരിചയം. പ്രായം: 35 വയസ്സിൽ താഴെ

Tags:    

Similar News