KAS രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Update: 2025-03-07 14:03 GMT
KAS രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു
  • whatsapp icon

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദമാണ് ആവശ്യമായ യോഗ്യത. 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ  ജൂൺ 14ന് നടക്കും. ഒക്ടോബർ 17, 18 തീയതികളിലാണ് മുഖ്യ പരീക്ഷ നടക്കുക. അഭിമുഖത്തിന് ശേഷം 2026 ഫെബ്രുവരിയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കെഎഎസ് ആദ്യ പരീക്ഷ നടത്തിയ അതേ സിലബസ് തന്നെയാകും ഇത്തവണയും തുടരുക.

 മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം.

Tags:    

Similar News