ഡ്രീം ഫോൾക്‌സ് ഐപിഓ നാളെ ആരംഭിക്കും
മുംബൈ: എയർപോർട് സേവനങ്ങളുടെ പ്ലാറ്റ്ഫോം ആയ ഡ്രീം ഫോൾക്‌സ് സർവീസ് ലിമിറ്റഡ്ന്റെ പ്രാരംഭ ഓഹരി വിൽപന നാളെ (ഓഗസ്റ്റ് 24 നു ) ആരംഭിക്കുന്നു. പ്രാരംഭ വിൽപനക്കായി 308 -326 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 നു ഇത് അവസാനിക്കും. 1.72 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിലിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പൊതു വില്പന, കമ്പനിയുടെ പണമടച്ച ഓഹരി മൂലധനത്തിന്റെ 33 ശതമാനമാകും. ക്വാളിഫൈഡ് ഇൻസ്ടിട്യുഷണൽ ബയ്യർ വിഭാഗത്തിൽ കമ്പനിയുടെ 60 ശതമാനം ആങ്കർ ഇൻവെസ്റ്റേഴ്സിന് […]
മുംബൈ: എയർപോർട് സേവനങ്ങളുടെ പ്ലാറ്റ്ഫോം ആയ ഡ്രീം ഫോൾക്‌സ് സർവീസ് ലിമിറ്റഡ്ന്റെ പ്രാരംഭ ഓഹരി വിൽപന നാളെ (ഓഗസ്റ്റ് 24 നു ) ആരംഭിക്കുന്നു.
പ്രാരംഭ വിൽപനക്കായി 308 -326 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 നു ഇത് അവസാനിക്കും.
1.72 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിലിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പൊതു വില്പന, കമ്പനിയുടെ പണമടച്ച ഓഹരി മൂലധനത്തിന്റെ 33 ശതമാനമാകും. ക്വാളിഫൈഡ് ഇൻസ്ടിട്യുഷണൽ ബയ്യർ വിഭാഗത്തിൽ കമ്പനിയുടെ 60 ശതമാനം ആങ്കർ ഇൻവെസ്റ്റേഴ്സിന് നൽകും. നിക്ഷേപകർക്ക് കുറഞ്ഞത് 46 ഓഹരികൾ മുതൽ വാങ്ങാൻ കഴിയും.
ഡ്രീം ഫോൾക്‌സ്, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന പ്ലാറ്റ്‌ഫോം ആണ്. ആഗോള ആഭ്യന്തര ശൃംഖലകളെയും, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നൽകുന്ന കമ്പനികൾ, എയർലൈൻ കമ്പനികൾ, എയപോർട് ലൗഞ്ച് ഓപ്പറേറ്റർമാർ, വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റു സേവന ദാതാക്കൾ എന്നിവരുൾപ്പെട്ട കോർപറേറ്റ് കമ്പനിളെയും ഏകീകികൃത പ്ലാറ്റ്ഫോമിലൂടെ സംയോജിപ്പിക്കുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2017 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 98.7 കോടി രൂപയിൽ നിന്നും 2020 സാമ്പത്തിക വര്ഷമായപ്പോഴേക്കും 367.04 കോടി രൂപയായി.
കമ്പനിയുടെ സംയുക്ത വാർഷിക വളർച്ച നിരക്ക് 55 ശതമാനമായി.
എക്വിറാസ് ക്യാപിറ്റൽ, മോത്തിലാൽ ഒസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസ്‌ഴ്‌സ് എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.