വരുമാനം കൂടി, ചെലവും; ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ അറ്റാദായം ഇടിഞ്ഞു

ഡെല്‍ഹി: ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ (ഹിസാര്‍) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 14 ശതമാനം ഇടിവോടെ 308.20 കോടി രൂപയായി. ഉയര്‍ന്ന ചെലവുകളാണ് ഈ നഷ്ടത്തിന് പ്രധാന കാരണണായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 358.88 കോടി രൂപയുടെ അറ്റലാഭമാണ് കമ്പനി നേടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വരുമാനം 3481.97 കോടിയായി. ഒരു വര്‍ഷം മുമ്പ് ഇത് 2,804.58 കോടി രൂപയായിരുന്നു. അതേസമയം ചെലവ് 2,461.44 കോടി രൂപയില്‍ നിന്ന് 3,204.82 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു. അപ്രതീക്ഷിതമായ വെല്ലുവിളികള്‍ […]

Update: 2022-07-28 04:17 GMT

ഡെല്‍ഹി: ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ (ഹിസാര്‍) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 14 ശതമാനം ഇടിവോടെ 308.20 കോടി രൂപയായി. ഉയര്‍ന്ന ചെലവുകളാണ് ഈ നഷ്ടത്തിന് പ്രധാന കാരണണായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 358.88 കോടി രൂപയുടെ അറ്റലാഭമാണ് കമ്പനി നേടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വരുമാനം 3481.97 കോടിയായി. ഒരു വര്‍ഷം മുമ്പ് ഇത് 2,804.58 കോടി രൂപയായിരുന്നു. അതേസമയം ചെലവ് 2,461.44 കോടി രൂപയില്‍ നിന്ന് 3,204.82 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു.

അപ്രതീക്ഷിതമായ വെല്ലുവിളികള്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്റ്റീല്‍ വ്യവസായത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അഭ്യുദയ് ജിന്‍ഡാല്‍ പറഞ്ഞു. സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയത് അനാവശ്യ ഇറക്കുമതി മൂലം തകര്‍ന്ന ആഭ്യന്തര വിപണിയെ കൂടുതല്‍ വഷളാക്കി.

ജിന്‍ഡാല്‍ സെറ്റിയിന്‍ലെസ് ഹിസാറും ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡും ലയന പ്രക്രിയയിലാണ്. ഇതു സംബന്ധിച്ച് കമ്പനികള്‍ക്ക് അവരുടെ ഓഹരി ഉടമകളുടെയും കടക്കാരുടെയും അനുമതി നേരത്തെ ലഭിച്ചിരുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഒക്ടോബര്‍ 18 ന് അടുത്ത ഹിയറിങ് തിയതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Tags:    

Similar News