ചെറു സമ്പാദ്യപദ്ധതികള്‍ക്ക് പലിശ വര്‍ധനയില്ല

ഡെല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയുള്‍പ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പിപിഎഫ്, എന്‍എസ്സി എന്നിവയ്ക്ക് യഥാക്രമം 7.1 ശതമാനവും 6.8 ശതമാനവും വാര്‍ഷിക പലിശ നിരക്ക് തുടരും. ഇത്തരം ലഘുസമ്പാദ്യ പദ്ധതിയ്ക്ക് പലിശ നിരക്ക് ഉയര്‍ത്താത്തത് മുതിര്‍ന്ന പൗരന്മാരുള്‍പ്പടെ ഒട്ടേറെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. പണപ്പെരുപ്പം വര്‍ധിച്ചതിന് പിന്നാലെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയ സമയത്താണ് […]

Update: 2022-07-01 05:04 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയുള്‍പ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പിപിഎഫ്, എന്‍എസ്സി എന്നിവയ്ക്ക് യഥാക്രമം 7.1 ശതമാനവും 6.8 ശതമാനവും വാര്‍ഷിക പലിശ നിരക്ക് തുടരും. ഇത്തരം ലഘുസമ്പാദ്യ പദ്ധതിയ്ക്ക് പലിശ നിരക്ക് ഉയര്‍ത്താത്തത് മുതിര്‍ന്ന പൗരന്മാരുള്‍പ്പടെ ഒട്ടേറെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. പണപ്പെരുപ്പം വര്‍ധിച്ചതിന് പിന്നാലെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയ സമയത്താണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒരു വര്‍ഷത്തെ നിക്ഷേപ പലിശ 5.30 ശതമാനമായി ഉയര്‍ത്തിയിരുന്നു.

2020-21 ആദ്യ പാദത്തിന് ശേഷം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചിട്ടില്ല. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ അറിയിക്കുകയാണ് പതിവ്. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റ് സ്‌കീമിന് 5.5 ശതമാനം പലിശ ലഭിക്കുന്നത് തുടരും. പെണ്‍കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം ലഭിക്കും. മെയ്, ജൂണ്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) റിപ്പോ നിരക്ക് യഥാക്രമം 40 ബേസിസ് പോയിന്റും 50 ബേസിസ് പോയിന്റും ഉയര്‍ത്തിയിരുന്നു.

Tags:    

Similar News