ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള ചെലവഴിക്കല്‍ 1.13 ലക്ഷം കോടി കവിഞ്ഞതായി ആര്‍ബിഐ

മുംബൈ: മേയ് മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 1.13 ലക്ഷം കോടി ചെലവഴിച്ചു. മാര്‍ച്ചില്‍ ഇത് 1.05 ലക്ഷം കോടിയായിരുന്നു. കാര്‍ഡുകളിലൂടെ ചെലവഴിക്കുന്നത് മാസം തോറും വര്‍ധിക്കുന്നത് സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്ന 7.68 കോടി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ഓണ്‍ലൈന്‍ വാങ്ങലിനായി 71,429 കോടി രൂപ ചെലവഴിച്ചതായി ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നു. അതേസമയം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളില്‍ സൈ്വപ്പ് വഴി ചെലവഴിച്ച തുക 42,266 കോടി രൂപയാണ്. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകളുടെ […]

Update: 2022-06-28 06:06 GMT

മുംബൈ: മേയ് മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 1.13 ലക്ഷം കോടി ചെലവഴിച്ചു. മാര്‍ച്ചില്‍ ഇത് 1.05 ലക്ഷം കോടിയായിരുന്നു. കാര്‍ഡുകളിലൂടെ ചെലവഴിക്കുന്നത് മാസം തോറും വര്‍ധിക്കുന്നത് സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്ന
7.68 കോടി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ഓണ്‍ലൈന്‍ വാങ്ങലിനായി 71,429 കോടി രൂപ ചെലവഴിച്ചതായി ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നു. അതേസമയം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളില്‍ സൈ്വപ്പ് വഴി ചെലവഴിച്ച തുക 42,266 കോടി രൂപയാണ്.

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകളുടെ ഓണ്‍ലൈനില്‍ നിന്നുള്ള ഇടപാടുകളുടെ എണ്ണം 11.5 കോടിയായി കുറഞ്ഞു. അതേസമയം ഓഫ്‌ലൈനില്‍ നിന്നും പിഒഎസ് മെഷീനുകളിലൂടെയുള്ള ഇടപാട് 12.2 കോടിയാണ്. കാര്‍ഡ് ഉടമകള്‍ ഓഫ്‌ലൈന്‍ മാര്‍ഗങ്ങളേക്കാള്‍ ഓണ്‍ലൈനില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് നിലവിലെ പ്രവണത സൂചിപ്പിക്കുന്നത്.

ഏപ്രിലില്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ 65,652 കോടി രൂപ ചെലവഴിച്ചപ്പോള്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകള്‍ വഴി ചെലവഴിച്ചത് 39,806 കോടി രൂപയായിരുന്നു. ഈ മാസം പിഒഎസിലൂടെയും ഓണ്‍ലൈനിലൂടെയും ഡെബിറ്റ് കാര്‍ഡിലൂടെ ചെലവഴിച്ചത് 65,957 കോടി രൂപയാണ്.

മെയ് മാസത്തില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഇ-കൊമേഴ്‌സ് മേഖലയില്‍ ചെലവഴിച്ച 21,104 കോടി രൂപയില്‍ നിന്ന് 44,305 കോടി രൂപയായി ഉയര്‍ന്നു. ഒരു മാസത്തിനിടെ 20 ലക്ഷത്തോളം ക്രെഡിറ്റ് കാര്‍ഡുകള്‍ അധികമായി വിതരണം ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ 7.51 കോടി കാര്‍ഡുകളാണ് വിതരണം ചെയ്യണം.

മാര്‍ച്ചില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നിരോധനം ആര്‍ബിഐ നീക്കിയതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് മേയില്‍ 1.72 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍, 2022 മെയ് അവസാനം എച്ച്ഡിഎഫ്‌സി ബാങ്കിന് പിന്നാലെ എസ്ബിഐ 1.41 കോടി, ഐസിഐസിഐ ബാങ്ക് 1.33 കോടി എന്നിങ്ങനെ വിതരണ നേട്ടം കൈവരിച്ചു.

Tags:    

Similar News