വാങ്ങാം നമുക്കീ ഓഹരി: ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്
BSE CODE: 532424 NSE CODE: GODREJCP വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) വില (763.15 രൂപ, 24/5/2022), ലക്ഷ്യം - 878 രൂപ; 15% ലാഭം. പേർസണൽ കെയർ വിഭാഗത്തിലെ ഒരു പ്രമുഖ കമ്പനിയാണ് ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സ്. ഇന്തോനേഷ്യ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഇതിനു ശക്തമായ സാന്നിധ്യമുണ്ട്. 2022 അവസാന പാദത്തിൽ കമ്പനിയുടെ വരുമാനം 6.8 ശതമാനം വർധിച്ച് 2916 കോടി രൂപയായി. എന്നാൽ ഇബിറ്റഡ മാർജിൻ 380 ബേസിസ് […]
BSE CODE: 532424 NSE CODE: GODREJCP വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) വില (763.15 രൂപ, 24/5/2022), ലക്ഷ്യം - 878 രൂപ; 15% ലാഭം. പേർസണൽ കെയർ വിഭാഗത്തിലെ ഒരു പ്രമുഖ കമ്പനിയാണ്...
BSE CODE: 532424
NSE CODE: GODREJCP
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
വില (763.15 രൂപ, 24/5/2022), ലക്ഷ്യം - 878 രൂപ; 15% ലാഭം.
പേർസണൽ കെയർ വിഭാഗത്തിലെ ഒരു പ്രമുഖ കമ്പനിയാണ് ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സ്. ഇന്തോനേഷ്യ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഇതിനു ശക്തമായ സാന്നിധ്യമുണ്ട്.
2022 അവസാന പാദത്തിൽ കമ്പനിയുടെ വരുമാനം 6.8 ശതമാനം വർധിച്ച് 2916 കോടി രൂപയായി. എന്നാൽ
ഇബിറ്റഡ മാർജിൻ 380 ബേസിസ് പോയിന്റ് ഇടിഞ്ഞു. ഇന്തോനേഷ്യൻ ബിസിനസ്സിൽ വന്ന തകർച്ചയും അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയുമാണ് ഇതിനു കാരണമായത്. ഇതോടെ കമ്പനിയുടെ അറ്റ ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 10.7 ശതമാനം ഇടിഞ്ഞു 384 കോടി രൂപയായി.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും നേരിടാൻ ശക്തമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളത് കൊണ്ട് കമ്പനി വളർച്ചയുടെ പാത തുടരുമെന്നാണ് ജിയോജിത് ഫിനാൻഷ്യലിന്റെ കണക്കുകൂട്ടൽ. അതിനാൽ ഗോദ്‌റേജിന്റെ ഓഹരികൾ 'വാങ്ങാം' എന്നാണ് അഭിപ്രായം. FY24E അഡ്ജെസ്റ്റഡ് EPS-ന്റെ 30x അടിസ്ഥാനമാക്കി 878 രൂപയാണ് ലക്ഷ്യ വിലയായി കണക്കാക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.