വാങ്ങാം ഈ ഓഹരി: സുവൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
സുവൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് BSE CODE: 543064 NSE CODE: SUVENPHAR സമാഹരിക്കാം (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (519 രൂപ,19/5/2022), ലക്ഷ്യം - 602 രൂപ; 16% ലാഭം. മരുന്നിന്റെ കോൺട്രാക്ട് ഡെവലപ്മെന്റിലും ഉൽപ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു കമ്പനിയാണ് സുവൻ ഫാർമസ്യൂട്ടിക്കൽസ്. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ ശക്തമായ വർദ്ധനവ് കാഴ്ചവെച്ചു 40 ശതമാനം ഉയർന്ന് 364 കോടി രൂപയിലെത്തി. ഇക്കാലയളവിൽ മരുന്നിന്റെയും ഫോർമുലേഷൻ വിഭാഗത്തിന്റെയും […]
;സുവൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
BSE CODE: 543064
NSE CODE: SUVENPHAR
സമാഹരിക്കാം
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (519 രൂപ,19/5/2022), ലക്ഷ്യം - 602 രൂപ; 16% ലാഭം.
മരുന്നിന്റെ കോൺട്രാക്ട് ഡെവലപ്മെന്റിലും ഉൽപ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു കമ്പനിയാണ് സുവൻ ഫാർമസ്യൂട്ടിക്കൽസ്.
നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ ശക്തമായ വർദ്ധനവ് കാഴ്ചവെച്ചു 40 ശതമാനം ഉയർന്ന് 364 കോടി രൂപയിലെത്തി. ഇക്കാലയളവിൽ മരുന്നിന്റെയും ഫോർമുലേഷൻ വിഭാഗത്തിന്റെയും വളർച്ച 51.8-ഉം 51.4-ഉം ശതമാനം വീതമാണ് വർധിച്ചത്.
ജീവനക്കാരുടെ ശമ്പള വർധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പിടിച്ചുലച്ചെങ്കിലും ഇബിറ്റഡ 68 ശതമാനം ഉയർന്ന് 157 കോടി രൂപയിലെത്തി. ഇത് അറ്റാദായം 10 ശതമാന വർധിച്ച് 92 കോടി രൂപയിലെത്താൻ സഹായകമായി. എന്നാൽ അറ്റാദായം പാദാനുപാദം 43 ശതമാനം ഇടിഞ്ഞു.
ദീർഘ കാലാടിസ്ഥാനത്തിൽ കമ്പനി മെച്ചപ്പെട്ട നിലയിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും, സുവൻ ഫാർമയുടെ ഓഹരികൾ തരംതാഴ്ത്തി കൂടുതൽ സമാഹരിക്കാം എന്ന നിലയിലേക്ക് നിലയിലേക്കാണ് ജിയോജിത് ഫിനാൻഷ്യൽ എത്തുന്നത്. FY24E യിലെ 25x EPS അടിസ്ഥാനമാക്കി 602 രൂപയാണ് ആണ് ലക്ഷ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.