സ്വര്‍ണവില കുതിക്കുന്നു : പവന് 200 രൂപ കൂടി
കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 38,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4,825 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 38,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിലയിടിവ് തുടരുകയായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 38,480 ല്‍ എത്തിയിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന […]
കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 38,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4,825 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 38,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിലയിടിവ് തുടരുകയായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 38,480 ല്‍ എത്തിയിരുന്നു.
മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,931.10 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്് 100.9 ഡോളറിലെത്തി.