ഇക്വിറ്റാസ് ഹോൾഡിംഗ്സ്, ഇക്വിറ്റാസ് എസ്എഫ്ബി ലയനം പ്രഖ്യാപിച്ചു

equitas sfb, equitas holdings clear scheme of amalgamation ഡെൽഹി: ഇക്വിറ്റാസ് ഹോൾഡിംഗ്‌സിന്റെയും, അതിന്റെ അനുബന്ധ സ്ഥാപനമായ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെയും (ഇഎസ്‌എഫ്‌ബി‌എൽ) ഡയറക്ടർ ബോർഡുകൾ കമ്പനികളുടെ ലയന പദ്ധതിക്ക് അംഗീകാരം നൽകി. ഇക്വിറ്റാസ് ഹോൾഡിംഗ്‌സും (ട്രാൻസ്‌ഫറർ കമ്പനി), ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കും (ട്രാൻസ്‌ഫെറി കമ്പനി) തമ്മിലുള്ള സംയോജന പദ്ധതിക്ക് ഇരു കമ്പനികളുടെയും ബോർഡുകൾ അവരുടെ യോഗങ്ങളിൽ അംഗീകാരം നൽകിയതായി കമ്പനികൾ പ്രത്യേക സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു. രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള […]

Update: 2022-03-22 00:28 GMT

equitas sfb, equitas holdings clear scheme of amalgamation
ഡെൽഹി: ഇക്വിറ്റാസ് ഹോൾഡിംഗ്‌സിന്റെയും, അതിന്റെ അനുബന്ധ സ്ഥാപനമായ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെയും (ഇഎസ്‌എഫ്‌ബി‌എൽ) ഡയറക്ടർ ബോർഡുകൾ കമ്പനികളുടെ ലയന പദ്ധതിക്ക് അംഗീകാരം നൽകി.

ഇക്വിറ്റാസ് ഹോൾഡിംഗ്‌സും (ട്രാൻസ്‌ഫറർ കമ്പനി), ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കും (ട്രാൻസ്‌ഫെറി കമ്പനി) തമ്മിലുള്ള സംയോജന പദ്ധതിക്ക് ഇരു കമ്പനികളുടെയും ബോർഡുകൾ അവരുടെ യോഗങ്ങളിൽ അംഗീകാരം നൽകിയതായി കമ്പനികൾ പ്രത്യേക സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു.

രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനം ആർബിഐ, സ്റ്റോക്ക് എക്സ്ചേഞ്ച്, സെബി, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) എന്നിവയുടെ അനുമതികൾക്ക് വിധേയമാണ്.

ബാങ്കിന്റെ ബിസിനസ്സ് ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ (സെപ്റ്റംബർ 4, 2021) ഹോൾഡിംഗ് കമ്പനിയുടെ ഷെയർഹോൾഡിംഗ് 40 ശതമാനമായി കുറയ്ക്കണമെന്ന് ആർ‌ബി‌ഐയുടെ ലൈസൻസിംഗ് വ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഇക്വിറ്റാസ് ഹോൾഡിംഗ്‌സും, അനുബന്ധ സ്ഥാപനമായ എസ്‌എഫ്‌ബിയും തമ്മിലുള്ള സംയോജനത്തിലൂടെ ഇത് പാലിക്കുകയാണ് ലക്ഷ്യം.

കൂടാതെ, എസ്‌എഫ്‌ബികളുടെ ഓഹരികൾ 500 കോടി രൂപയിൽ എത്തിയ തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യണമെന്ന് ആർബിഐ യുടെ മാർഗ്ഗനിർദ്ദേശമുണ്ടായിരുന്നു. നിയന്ത്രണങ്ങൾക്ക് വിധേയമായി, അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് പൂർത്തിയാക്കിയ ശേഷം, എസ്എഫ്ബിയുടെ പ്രൊമോട്ടർക്ക് ഒഴിവാകാമെന്നും ആർബിഐ വ്യവസ്ഥ ചെയ്യുന്നു.

ഇക്വിറ്റാസ് എസ്എഫ്ബി ഓഹരികൾ ബിഎസ്ഇയിൽ 0.93 ശതമാനം ഉയർന്ന് 53 രൂപയിലും, ഇക്വിറ്റാസ് ഹോൾഡിംഗ്സ് 1.24 ശതമാനം താഴ്ന്ന് 107.90 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News