റിലയന്‍സ്, ടിസിഎസ് എന്നിവയടക്കം ഒമ്പത് കമ്പനികളുടെ വിപണി മൂല്യം 1.91 ലക്ഷം കോടി രൂപ ഉയര്‍ന്നു
ഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയടക്കം പത്ത് മുന്‍ നിര സ്ഥാപനങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും വിപണിമൂല്യത്തില്‍ വര്‍ധനവ്. ഒമ്പത് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ 1,91,434.41 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് മാത്രമാണ് പത്ത് കമ്പനികളില്‍ നിന്നും പിന്നോക്കം പോയത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2.23 ശതമാനം ഉയര്‍ന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 49,492.7 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതോടെ മൂല്യം 16,22,543.06 കോടി രൂപയിലേക്ക് എത്തി. റിലയന്‍സാണ് വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഇന്‍ഫോസിസിന്റെ […]
ഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയടക്കം പത്ത് മുന്‍ നിര സ്ഥാപനങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും വിപണിമൂല്യത്തില്‍ വര്‍ധനവ്. ഒമ്പത് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ 1,91,434.41 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക് മാത്രമാണ് പത്ത് കമ്പനികളില്‍ നിന്നും പിന്നോക്കം പോയത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2.23 ശതമാനം ഉയര്‍ന്നിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 49,492.7 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതോടെ മൂല്യം 16,22,543.06 കോടി രൂപയിലേക്ക് എത്തി. റിലയന്‍സാണ് വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഇന്‍ഫോസിസിന്റെ മൂല്യം 41,533.59 കോടി രൂപ ഉയര്‍ന്ന് 7,66,447.27 കോടി രൂപയിലേക്കും, ടിസിഎസിന്റെ മൂല്യം 27,927.84 കോടി രൂപ ഉയര്‍ന്ന് 13,31,917.43 കോടി രൂപയിലേക്കുമാണ് എത്തിയത്. ഭാരതി എയര്‍ടെലിന്റേത് 22,956.67 കോടി രൂപ വര്‍ധിച്ച് 3,81,586.05 കോടി രൂപയായും, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റേത് 17,610.19 കോടി രൂപ ഉയര്‍ന്ന് 4,92,204.13 കോടി രൂപയിലേക്കും, എച്ച്ഡിഎഫ്സി ബാങ്കിന്റേത് 16,853.02 കോടി രൂപ ഉയര്‍ന്ന് 7,74,463.18 കോടി രൂപയിലേക്കും എത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 7,541.3 കോടി രൂപ ഉയര്‍ന്ന് 4,19,813.73 കോടി രൂപയായി. ബജാജ് ഫിനാന്‍സ് 5,308.61 കോടി രൂപ ഉയര്‍ന്ന് 4,00,014.04 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി 2,210.49 കോടി രൂപയുടെ മൂല്യം കൂട്ടി 4,04,421.20 കോടി രൂപയായി. എന്നാല്‍ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 7,023.32 കോടി രൂപ ഇടിഞ്ഞ് 4,71,047.52 കോടി രൂപയായി.