മൂന്ന് ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടം 5.59 ലക്ഷം കോടി
ഡെൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ ആഘാതവും മൂന്ന് ദിവസം കൊണ്ട് വിപണിയിലുണ്ടാക്കിയ തകർച്ചയിൽ നിക്ഷേപകരുടെ സമ്പത്ത് 5.59 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. വെള്ളിയാഴ്ചയോടെ തുടർച്ചയായ മൂന്നാം ദിവസവും ബിഎസ്ഇ 768.87 പോയിൻറ് (1.40%) ഇടിഞ്ഞ് 54,333.81 ൽ എത്തിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ, സെൻസെക്സ് 1,913.47 പോയിന്റാണ് (3.40%) ഇടിഞ്ഞത്. ഇക്വിറ്റികളിലെ ഇടിവ് തുടരുമ്പോൾ ബിഎസ്ഇ കമ്പനികളുടെ വിപണി മൂലധനം മൂന്ന് ദിവസത്തിനുള്ളിൽ 5,59,623.71 കോടി രൂപ ഇടിഞ്ഞ് 2,46,79,421.38 കോടി രൂപയിലെത്തി. […]
ഡെൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ ആഘാതവും മൂന്ന് ദിവസം കൊണ്ട് വിപണിയിലുണ്ടാക്കിയ തകർച്ചയിൽ നിക്ഷേപകരുടെ സമ്പത്ത് 5.59 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു.
വെള്ളിയാഴ്ചയോടെ തുടർച്ചയായ മൂന്നാം ദിവസവും ബിഎസ്ഇ 768.87 പോയിൻറ് (1.40%) ഇടിഞ്ഞ് 54,333.81 ൽ എത്തിയിരുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ, സെൻസെക്സ് 1,913.47 പോയിന്റാണ് (3.40%) ഇടിഞ്ഞത്. ഇക്വിറ്റികളിലെ ഇടിവ് തുടരുമ്പോൾ ബിഎസ്ഇ കമ്പനികളുടെ വിപണി മൂലധനം മൂന്ന് ദിവസത്തിനുള്ളിൽ 5,59,623.71 കോടി രൂപ ഇടിഞ്ഞ് 2,46,79,421.38 കോടി രൂപയിലെത്തി.
"ആഗോള പ്രതിസന്ധി കാരണം വിപണികൾ കുത്തനെ ഇടിഞ്ഞാണ് വിപണി അവസാനിച്ചത്. ആദ്യ സമയങ്ങളിൽ വ്യാപാരം ഉയർന്നെങ്കിലും പിന്നീട് അസ്ഥിരമായി. ഒടുവിൽ ദിവസത്തിന്റെ ഏറ്റവും താഴ്ന്ന നിലയിൽ അവസാനിച്ചു". റെലിഗെയ്ർ ബ്രോക്കിങ് ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.
വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ, ടൈറ്റൻ, മാരുതി സുസുക്കി ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് എന്നിവയാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഈ ഓഹരികൾ 5.05 ശതമാനം വരെ ഇടിഞ്ഞു.
വിപണിയിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ കനത്ത വിൽപ്പനയാണ് നേരിട്ടതോടെ 2.36 ശതമാനം വരെ നഷ്‌ടത്തിലായി.
വാഹനം, ലോഹം, ഉപഭോക്തൃ സംബന്ധിയായ ചരക്കുകളും സേവനങ്ങളും, ഉപഭോക്തൃ ഡ്യൂറബിൾസ്, റിയൽറ്റി എന്നിവ 3.40 ശതമാനം വരെ ഇടിഞ്ഞതോടെ, എല്ലാ ബിഎസ്ഇ സെക്ടറൽ സൂചികകളും വലിയ നഷ്ടം നേരിട്ടു.