മികച്ച ആശയമുണ്ടോ? അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ

കൊച്ചി: രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ദേശീയ റിസർച്ച് ഇന്നോവേഷൻ ചലഞ്ചുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഡൽഹിയിലെ കേന്ദ്ര സർക്കാരിൻറെ പ്രിൻസിപ്പൽ സയൻറിഫിക് അഡ്വൈസറുടെ ഓഫീസിൻറെ കീഴിലുള്ള സ്ട്രാറ്റജിക് അലയൻസ് വിഭാഗത്തിൻറെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ പ്രധാന സഹകരണ സ്ഥാപനങ്ങൾ പരിപാടിയു‌ടെ ഭാ​ഗമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങൾ വാണിജ്യസാധ്യത ഉപയോഗപ്പെടുത്തുന്നതിനുള്ള റിങ്ക് (റിസർച്ച് ഇന്നോവേഷൻ നെറ്റ് വർക്ക് കേരള) പദ്ധതിയുടെ ഭാഗമായാണ് ദേശീയ റിസർച്ച് ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നത്. മത്സരാർഥികൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ, […]

Update: 2022-03-01 01:23 GMT
trueasdfstory

കൊച്ചി: രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ദേശീയ റിസർച്ച് ഇന്നോവേഷൻ ചലഞ്ചുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഡൽഹിയിലെ...

കൊച്ചി: രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ദേശീയ റിസർച്ച് ഇന്നോവേഷൻ ചലഞ്ചുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഡൽഹിയിലെ കേന്ദ്ര സർക്കാരിൻറെ പ്രിൻസിപ്പൽ സയൻറിഫിക് അഡ്വൈസറുടെ ഓഫീസിൻറെ കീഴിലുള്ള സ്ട്രാറ്റജിക് അലയൻസ് വിഭാഗത്തിൻറെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ പ്രധാന സഹകരണ സ്ഥാപനങ്ങൾ പരിപാടിയു‌ടെ ഭാ​ഗമാണ്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങൾ വാണിജ്യസാധ്യത ഉപയോഗപ്പെടുത്തുന്നതിനുള്ള റിങ്ക് (റിസർച്ച് ഇന്നോവേഷൻ നെറ്റ് വർക്ക് കേരള) പദ്ധതിയുടെ ഭാഗമായാണ് ദേശീയ റിസർച്ച് ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നത്.
മത്സരാർഥികൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ, ഉത്പന്നമാതൃകകൾ, എന്നിവ മത്സരത്തിൽ അവതരിപ്പിക്കാം. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10 ലക്ഷം, എട്ട് ലക്ഷം, മൂന്നു ലക്ഷം രൂപ വീതം ലഭിക്കും. സ്പേസ് സയൻസ്, കൃഷി, ഹെൽത്ത്കെയർ, ലൈഫ് സയൻസ്, സ്മാർട്ട് സിറ്റി, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, കൺസ്യൂമർ ടെക്, ആയുർവേദം എന്നീ മേഖലകളിൽ ആണ് ഇന്നോവേഷൻ ചലഞ്ച് നടക്കുന്നത്.
സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകർക്കാണ് അപേക്ഷിക്കാനർഹതയുള്ളത്. ഇതിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ 30 നു മുമ്പായി https://startupmission.kerala.gov.in/pages/nric എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
റിസർച്ച് ചലഞ്ചിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 നൂതനാശയങ്ങൾ ഗവേഷണ ഇൻകുബേഷൻ പരിപാടിയിലേക്ക് പരിഗണിക്കും. 25 ലക്ഷം രൂപയാണ് ഇൻകുബേഷൻ പരിപാടിക്കായി നീക്കിവച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ഉൽപ്പന്ന വികസനത്തിനായി അഞ്ച് ലക്ഷം രൂപയും ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിന് മൂന്ന് ലക്ഷം രൂപയും വാടകയിനത്തിൽ രണ്ടു ലക്ഷം രൂപയും (ആകെ പത്തു ലക്ഷം) ലഭിക്കും.
ഗവേഷണ സ്ഥാപനങ്ങൾ, നവസംരംഭങ്ങൾ, വ്യവസായം, കോർപറേറ്റുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്.
Tags:    

Similar News