പിഴ ചാർജിനുമേല്‍ പലിശ കണക്കാക്കില്ല; പുതിയ വായ്പാ നയം ഏപ്രില്‍ മുതല്‍
- പിഴ തുക പീനല്‍ ചാര്‍ജാണെന്നും പീനല്‍ ഇന്ററസ്റ്റ് (പിഴ പലിശ) അല്ലെന്നും ആര്‍ബിഐ ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
- ക്രെഡിറ്റ് കാര്‍ഡുകള്‍, വാണിജ്യ വായ്പകള്‍, ട്രേഡ് ക്രെഡിറ്റുകള്‍ തുടങ്ങിയവയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.
- പിഴ ചാര്‍ജുകള്‍ക്ക് നിശ്ചിത പരിധിയോ, ഉയര്‍ന്ന പരിധിയോ നിര്‍ദ്ദേശിച്ചിട്ടില്ല
വായ്പാ അക്കൗണ്ടുകളില്‍ പിഴ ചുമത്തുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകളും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും വായ്പാ തിരിച്ചടവ് മുടങ്ങുന്നവരില്‍ നിന്നും ഈടാക്കുന്ന പിഴതുകയെ വരുമാനമാര്‍മായി കണക്കാക്കുന്നതിനെതിരെ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത് 2023 ഓഗസ്റ്റിലായിരുന്നു.
വായ്പാ നടപടികള്‍ പാലിക്കാതിരിക്കുകയോ തിരിച്ചടവ് മുടക്കുകയോ ചെയ്താല്‍ ബാങ്കുകളോ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളോ ഈടാക്കുന്ന പിഴ തുക പീനല്‍ ചാര്‍ജാണെന്ന് പീനല്‍ ഇന്ററസ്റ്റ് (പിഴ പലിശ) അല്ലെന്നും ആര്‍ബിഐ ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
വായ്പ എടുത്തവര്‍ വായ്പാ നടപടികള്‍ പാലിക്കാതിരിക്കുകയേ തിരിച്ചടവ് മുടക്കുകയോ ചെയ്താല്‍ ബാങ്കുകളോ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളോ ഈടാക്കുന്ന പിഴ തുക പീനല്‍ ചാര്‍ജാണെന്നും പീനല്‍ ഇന്ററസ്റ്റ് (പിഴ പലിശ) അല്ലെന്നും ആര്‍ബിഐ ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 2024 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ സൂചിപ്പിച്ചിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ വരെ മൂന്ന് മാസത്തെ സമയം നല്‍കിയിരുന്നു. നിലവിലുള്ള വായ്പകളുടെ കാര്യത്തിലും, പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ഏപ്രില്‍ 1 നോ അതിനുശേഷമോ വരുന്ന അടുത്ത പുതുക്കല്‍ തീയതിയില്‍ പുതിയ പിഴ ചാര്‍ജ് വ്യവസ്ഥയിലേക്കുള്ള മാറ്റം ഉറപ്പാക്കണമെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. പക്ഷേ, ഇത് 2024 ജൂണ്‍ 30 നുള്ളിലായിരിക്കണം എന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. കൂടാതെ പിഴ ചാര്‍ജുകള്‍ക്ക് ക്യാപിറ്റലൈസേഷന്‍ ഉണ്ടായിരിക്കില്ലെന്നും. അതായത് പിഴ ചാര്‍ജുകള്‍ക്കുമേല്‍ പലിശ കണക്കാക്കില്ലെന്നും ആര്‍ബിഐ നേരത്തെ പറഞ്ഞിരുന്നു.
2023 ഓഗസ്റ്റിലെ സര്‍ക്കുലറില്‍ പിഴ ചാര്‍ജുകള്‍ക്ക് നിശ്ചിത പരിധിയോ, ഉയര്‍ന്ന പരിധിയോ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും, സ്ഥാപനങ്ങളുടെ പിഴ ചാര്‍ജുകള്‍ സംബന്ധിച്ച ബോര്‍ഡ് അംഗീകരിച്ച തുക ഈടാക്കമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പിഴ ചാര്‍ജുകള്‍ ചുമത്തുന്നതിന്റെ ഉദ്ദേശ്യം അടിസ്ഥാനപരമായി ക്രെഡിറ്റ് അച്ചടക്കം വളര്‍ത്തുക എന്നതാണ്, അത്തരം ചാര്‍ജുകള്‍ സ്ഥാപനങ്ങള്‍ 'വരുമാന വര്‍ദ്ധനവ് ഉപകരണമായി' ഉപയോഗിക്കരുതെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍, വാണിജ്യ വായ്പകള്‍, ട്രേഡ് ക്രെഡിറ്റുകള്‍ തുടങ്ങിയവയ്ക്ക് റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.