ഇസ്വര്‍ണ കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

  • സവിശേഷമായ നിരവധി നേട്ടങ്ങളും റിവാര്‍ഡുകളും
  • റുപ്പെയിലുള്ള കോര്‍പറേറ്റ് കാര്‍ഡ് ആദ്യമായി
  • കച്ചവട സ്ഥാപനങ്ങളില്‍ സുഗമമായ ഇടപാടുകള്‍ നടത്താം

Update: 2023-12-27 10:20 GMT

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് റുപ്പെ ശൃംഖലയിലുള്ള ഇന്ത്യയിലെ ആദ്യ കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ആയ ഇസ്വര്‍ണ അവതരിപ്പിച്ചു. കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡും യുപിഐ പ്രവര്‍ത്തനങ്ങളും ആദ്യമായി സംയോജിപ്പിക്കുന്ന നേട്ടവും ഇതിലൂടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനു സ്വന്തമായി.

കച്ചവട സ്ഥാപനങ്ങളില്‍ സുഗമമായ ഇടപാടുകള്‍ നടത്താനും യുപിഐ സൗകര്യമുള്ള ആപ്പുകളുമായി കാര്‍ഡിനെ ബന്ധിപ്പിച്ച് പണമടക്കലുകള്‍ നടത്താനും ഇതു സഹായകമാകും.

സവിശേഷമായ നിരവധി നേട്ടങ്ങളും റിവാര്‍ഡുകളും ഇസ്വര്‍ണ ക്രെഡിറ്റ് കാര്‍ഡു വഴി ലഭ്യമാക്കും. ഉപഭോക്താവ് പ്രതീക്ഷിക്കുന്നതിലും ഒരു ചുവടു മുന്നിലുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എപ്പോഴും വിശ്വസിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിങ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി സൗമിത്ര സെന്‍ പറഞ്ഞു.

ഇന്ത്യയിലെ പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത നേട്ടങ്ങള്‍ സ്വന്തമാക്കാനും കാര്‍ഡ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

റുപ്പെയിലുള്ള കോര്‍പറേറ്റ് കാര്‍ഡ് ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുന്നത് കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് അതുല്യമായ നേട്ടങ്ങളും അനുഭവങ്ങളും പ്രദാനം ചെയ്യുമെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രവീണ റായ് ചൂണ്ടിക്കാട്ടി.

Tags:    

Similar News