ഇന്ത്യ-യുകെ 'യംഗ് പ്രൊഫഷണല്‍ സ്‌കീം'; ഫെബ്രുവരി 28ന് ആരംഭം

  • ഇന്ത്യയിലെ ബിരുദധാരികളായ 18 വയസിനും 30 വയസിനും ഇടിയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്.

Update: 2023-01-18 09:31 GMT

വിദേശത്ത് തൊഴില്‍ തേടുന്ന യുവാക്കള്‍ക്കായി ഇന്ത്യയും, യുകെയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'യംഗ് പ്രൊഫഷണല്‍ സ്‌കീം' ഫെബ്രുവരി 28 ന് ആരംഭിക്കും. വിദേശത്ത് തൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ കാര്യമായ വര്‍ധന ഈ അടുത്തകാലത്തുണ്ടായിട്ടുണ്ട്. പഠനവും ജോലിയും, സ്ഥിരതാമസം എന്നിവയൊക്കെയാണ് ഇവരുടെ ലക്ഷ്യങ്ങള്‍.

ഇന്ത്യയിലെ ബിരുദധാരികളായ 18 വയസിനും 30 വയസിനും ഇടിയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന പദ്ധതിയാണ് 'യംഗ് പ്രൊഫഷണല്‍ സ്‌കീം'. ഒരു വര്‍ഷം 3,000 പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയോടെയുള്ളതാണ് ഈ പദ്ധതി. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ അവസരം ലഭിക്കുന്നതുപോലെ, യുകെയിലെ പ്രൊഫഷണല്‍സിന് ഇന്ത്യയിലും താമസിച്ച് ജോലി ചെയ്യാന്‍ അവസരമുണ്ട്. യുകെയിലെ ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2022 ജൂണ്‍ വരെ യുകെ ഏറ്റവുമധികം വിസ ഇഷ്യു ചെയ്തത് ചൈനയിലെ വിദ്യാര്‍ഥികള്‍ക്കായാണ്.

Tags:    

Similar News