എച്ച് -1ബി വിസ അപേക്ഷാ മാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി;
അമേരിക്കയില്‍ ജോലി തേടുന്നവര്‍ക്കുള്ള എച്ച് -1ബി വിസ അപേക്ഷാ മാറ്റങ്ങള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) പഴയ അപേക്ഷാ പ്രക്രിയയ്ക്ക് പകരമായി ഒരു പുതിയ സംവിധാനമാണ് അവതരിപ്പിക്കുക.
എച്ച്-1ബി സ്വീകര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ് ലളിതമാക്കി സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് ഈ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനം ലക്ഷ്യമിടുന്നത്.
അപേക്ഷകന് ഒന്നിലധികം തൊഴിലുടമകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന മുന്‍ സമ്പ്രദായം, കൂടുതല്‍ നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയക്കായി മാറ്റിസ്ഥാപിക്കപ്പെടും. ഇത് എത്ര തൊഴിലുടമകള്‍ അപേക്ഷിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കും.
കൂടാതെ രജിസ്‌ട്രേഷന്‍ ഫീസ് ഒരു എന്‍ട്രിക്ക് 10 ഡോളറില്‍നിന്ന് 215 ഡോളര്‍ ആയി ഉയരും. ഇത് ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും.
പൂര്‍ണമായ എച്ച് - ബി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് തൊഴിലുടമകള്‍ ഇപ്പോള്‍ ഇലക്ട്രോണിക് ആയി അപേക്ഷകരെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രക്രിയ സുഗമമാക്കുന്നതിനും പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുന്നതിനും ഈ മാറ്റം ലക്ഷ്യമിടുന്നു.