യുഎസില്‍ വെച്ച് തൊഴില്‍ നഷ്ടമായോ, എച്ച് 1 ബി വിസയാണെങ്കില്‍ ഓപ്ഷനുകളേറെ

  • ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്കാണ് അടുത്തിടെ യുഎസില്‍ ജോലി നഷ്ടമായത്.
;

Update: 2023-03-28 11:47 GMT
stay in the us even if you have h1b visa lost your job
  • whatsapp icon

ടെക് മേഖലയിലെ കൂട്ടപിരിച്ചുവിടലുകള്‍ക്കിടയില്‍, എച്ച്-1 ബി വിസ കൈവശമുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് യുഎസില്‍ തുടരാന്‍ ഒന്നിലധികം ഓപ്ഷനുകള്‍ ഉണ്ടെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അധികൃതര്‍.

പിരിച്ചുവിട്ട എച്ച്-1ബി വിസ ഉടമകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) അടുത്തിടെ സാങ്കേതിക മേഖലയിലെ പിരിച്ചുവിടലുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ്സിഐഎസിന് കത്തെഴുതുകയും യുഎസില്‍ തുടരാനുള്ള കാലയളവ് 60 ദിവസത്തേക്ക് കൂടി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബിസിനസ് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികള്‍ക്ക് (ബി1, ബി2 വിസ) പുതിയ ജോലികള്‍ക്ക് അപേക്ഷിക്കാമെന്നും അഭിമുഖങ്ങളില്‍ പോലും പങ്കെടുക്കാമെന്നും അധികൃതര്‍ അടുത്തിെ അറിയിച്ചിരുന്നു. എന്നാല്‍ ജോലി ലഭിക്കുകയാണെങ്കില്‍ അതില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് വിസയുടെ സ്റ്റാറ്റസ് മാറ്റിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ബി-1, ബി-2 വിസകളെ പൊതുവെ ബി വിസകള്‍ എന്നാണ് വിളിക്കുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വിപുലമായ ഉപയോഗങ്ങള്‍ക്കായി നല്‍കുന്ന ഏറ്റവും സാധാരണമായ വിസയാണ് അവ. ബി-1 വിസ പ്രധാനമായും ഹ്രസ്വകാല ബിസിനസ്സ് യാത്രകള്‍ക്കും ബി-2 വിസ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുമാണ് നല്‍കുന്നത്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകള്‍ കാരണം യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുഎസ്സിഐഎസിന്റെ നീക്കം.

Tags:    

Similar News