ജര്‍മനിയിലേക്ക് നേഴ്‌സ് റിക്രൂട്ട്‌മെന്റ് ഈ മാസം 5ന്

  • 500 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
;

Update: 2023-11-02 12:15 GMT
nurse recruitment to germany on 5th of this month
  • whatsapp icon

ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്ന് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 500 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ശമ്പളം. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം സൗജന്യമായി നല്‍കുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്‌റ്റൈപ്പന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജര്‍മന്‍ ഭാഷയില്‍ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം.

ഒഡെപെക്, നാലാം നില, ഇന്‍കെല്‍ ടവര്‍ 1, ടെല്‍ക്കിന് സമീപം, അങ്കമാലി സൗത്ത് വച്ചാണ് തൊവില്‍ മേള നടക്കുക. 0471 2329440, 7736496574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Tags:    

Similar News