കാനഡക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചു
- പ്രവര്‍ത്തനപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി
- ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം പുതിയതലത്തിലേക്ക്
കാനഡയിലെ വിസാസേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിർത്തി. 'പ്രവര്‍ത്തനപരമായ കാരണങ്ങളാണ്'' ഇതിനു ഇന്ത്യ പറയുന്നതെങ്കിലും,. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ പശ്ചാലത്തിലാണ് ഇന്ത്യയുടെ ഈ തീരുമാനമെന്ന് പൊതുവെ കരുതപ്പെടുന്നു.
വിസ അപേക്ഷകൾ പ്രോസസ്സുചെയ്യാൻ ഇന്ത്യ നിയോഗിച്ചിട്ടുള ഏജൻസിയായ ആയ ബിഎല്‍എസ് അതിന്റെ വെബ്‌സൈറ്റില്‍ ''പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 2023 സെപ്റ്റംബര്‍ 21 മുതല്‍, ഇന്ത്യന്‍ വിസ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു'' എന്ന് അറിയിച്ചു. കൂടുതല്‍ അപ്ഡേറ്റുകള്‍ ബിഎല്‍എസ് വെബ്‌സൈറ്റില്‍ ഉണ്ടായേക്കും.
ഈ മാസം ആദ്യം ഡെല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെയും കാനഡയുടെയും പ്രധാനമന്ത്രിമാര്‍ ഖാലിസ്ഥാന്‍ പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് നയതന്ത്രബന്ധം വഷളായത്. ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ കോലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടന്നുള്ള കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണമായിരുന്നു തുടക്കം. ഇതിനോട് ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. തുടര്‍ന്ന് ഇരു രാജ്യങ്ങളും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുകയും ചെയ്തു.
ഭീകരന്റെ കൊലപാതകത്തില്‍ ഇന്ത്യയെ അപലപിക്കണമെന്ന കാനഡയുടെ ആവശ്യം പക്ഷേ പാശ്ചാത്യ രാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച ഇന്ത്യ തെളിവ് ഹാജരാക്കാന്‍ കാനഡയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും തങ്ങളുടെ പൗരന്‍മാരോട് യാത്ര ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. അതിനു പുറമേയാണ് ഇന്ത്യന്‍ വിസാ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കപ്പെട്ടത്.
കേരളത്തിലെ വിനോദ സഞ്ചാരമേഖലക്കും ആശങ്ക
അതേസമയം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെയും ആശങ്കപ്പെടുത്തുന്നു. കേരളത്തില്‍ പുതിയ ടൂറിസം സീസണിന് തുടക്കം കുറിക്കാനൊരുങ്ങുമ്പോള്‍ ഉണ്ടായ നയതന്ത്ര പ്രതിസന്ധി കേരളത്ത ബാധിക്കും. പ്രതിവര്‍ഷം 25,000 മുതല്‍ 30,000 വരെ കനേഡിയന്‍ വിനോദസഞ്ചാരികളാണ് സംസ്ഥാനത്ത് എത്തുന്നത്.
, ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവിൽ ആദ്യമുള്ള 10 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന ടൂറിസം സീസണിന് മുന്നോടിയായി ഈ വര്‍ഷം വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇന്ത്യ-കാനഡ ബന്ധം സാധാരണനിലയില്‍ പെട്ടെന്ന് തന്നെ സാധാരണ നിലയിൽ എത്തിയില്ലെങ്കിൽ, അത് കേരളത്തിന്റെ വിദേശ സഞ്ചാര മേഖലക്ക് തിരിച്ചടി ആകും..