കാനഡയിലെ പഠനം ഇനി ചെലവേറും; വിസ പരിമിതപ്പെടുത്താനും നീക്കം

Update: 2023-12-08 14:30 GMT
Study in Canada will become more expensive and visas will be limited
  • whatsapp icon

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലെ പഠനം ഇനി കൂടുതല്‍ ചെലവേറിയതാകും. കാനഡ അവരുടെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെയാണിത്. 2024 ജനുവരി ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് നിലവിലെ 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 കനേഡിയന്‍ ഡോളറായി ഉയര്‍ത്തുകയാണ്. കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലേക്ക് സ്റ്റുഡന്റ് വിസ തേടുന്ന വാര്‍ഷിക അപേക്ഷകരില്‍ ഗണ്യമായ ഒരു ഭാഗം പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നുള്ളവരെ ഈ മാറ്റം നേരിട്ട് ബാധിക്കും.

ഈ പുതിയ നിയന്ത്രണങ്ങളിൽ മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐഇഎല്‍ടിഎസ് പരീക്ഷകളുടെ ഉയര്‍ന്ന ചിലവ്, വര്‍ധിച്ച കോളേജ് ഫീസ്, ഉയര്‍ന്ന വാടക എന്നിവ പോലുള്ള വിവിധ ചെലവുകള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിക്കുന്നതിനുപകരം, കനേഡിയന്‍ ബാങ്കുകളില്‍ ആവശ്യമായ മിനിമം സെക്യൂരിറ്റി തുക ഇരട്ടിയാക്കി സ്ഥിതിഗതികള്‍ വഷളാക്കുകയാണെന്ന് ഒര്‍ഗനൈസേഷന്‍ ആരോപിച്ചു.

ഉചിതമായ നടപടികള്‍ കൈക്കൊള്ളാത്ത സാഹചര്യത്തില്‍ 'വിസകള്‍ ഗണ്യമായി പരിമിതപ്പെടുത്തും എന്നും സര്‍ക്കാര്‍ പ്രവിശ്യകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള 20 മണിക്കൂര്‍ ജോലി പരിധിയിലെ താല്‍ക്കാലിക നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 2024ഏപ്രില്‍ 30 വരെ ക്യാമ്പസിന് പുറത്ത് ആഴ്ചയില്‍ 20 മണിക്കൂറിലധികം ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അര്‍ഹതയുണ്ട്.

''ചിലവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'പപ്പി മില്ലുകള്‍' ആയി പ്രവര്‍ത്തിക്കുന്നു, കൂടാതെ സിസ്റ്റത്തിനുള്ളിലെ വഞ്ചനയും ദുരുപയോഗവും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്'', ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ അപകടങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും മന്ത്രി ഊന്നിപ്പറഞ്ഞു. പ്രവിശ്യകള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഫെഡറല്‍ സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന വിദ്യ ജീവിതച്ചെലവുകള്‍ക്കായുള്ള സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ബെഞ്ച്മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ തുക വര്‍ഷം തോറും ക്രമീകരിക്കും. ഇത് വരും വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടാകും എന്നതിനെ സൂചിപ്പിക്കുന്നു.

Tags:    

Similar News