ഇന്ത്യാക്കാര്‍ക്ക് മാത്രമായി വിസ പദ്ധതിയുമായി ഓസ്ട്രേലിയ
- ഇന്ത്യ- ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ 2022 ഡിസംബറിലാണ് നിലവില്‍ വന്നത്
- പദ്ധതിപ്രകാരം 18 നും 30 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം
വ്യാപാര ഉടമ്പടി പ്രകാരം ഇന്ത്യാക്കാര്‍ക്ക് മാത്രമായി വിസ പദ്ധതി പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച വ്യാപാര ഉടമ്പടി പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് തൊഴില്‍,അവധിക്കാല വിസകള്‍ അനുവദിക്കും. ഒക്ടോബര്‍ 1 മുതല്‍ ഇത് നിലവില്‍വരും.
ഓരോ വര്‍ഷവും ആയിരം പേര്‍ക്ക് വീതം വിസകള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ ത്രിദിന സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം.
ഇന്ത്യ- ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ 2022 ഡിസംബറിലാണ് നിലവില്‍ വന്നത്. ഇതില്‍ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വര്‍ക്ക് ആന്റ് ഹോളിഡേ വിസ. ഇത് പ്രകാരം 18 നും 30 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങള്‍ ഓസ്ട്രേലിയ നിശ്ചയിക്കുന്നതാണ്.
കരാര്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വര്‍ഷം നൂറ് ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോക്കും നടപ്പിലാക്കണം എന്നതാണ് ലക്ഷ്യം.