പശ്ചിമേഷ്യാ സംഘര്‍ഷം; സര്‍വീസിനായി കൂടുതല്‍ ഫ്‌ളൈറ്റുകള്‍

  • ഓപ്പറേഷന്‍ അജയ്പ്രകാരമാണ് കൂടുതല്‍ വിമാനങ്ങള്‍
  • ഞായറാഴ്ച രണ്ടുവിമാനങ്ങള്‍ ഇസ്രയേലില്‍നിന്ന് മടങ്ങിയെത്തും
  • ടെല്‍അവീവിലേക്കുള്ള സാധാരണ സര്‍വീസുകള്‍ക്ക് 18വരെ വിലക്ക്

Update: 2023-10-14 10:14 GMT

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും ശനിയാഴ്ച ടെല്‍ അവീവിലേക്ക് അവരുടെ  ഓരോ വിമാനം വീതം അയച്ചെന്നു  അധികൃതര്‍ അറിയിച്ചു. ഇസ്രയേലില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ യാത്ര  സുഗമമാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ അജയ് പ്രകാരമാണ് ഈ വിമാനങ്ങൾ ചാർട്ടർ ചെയ്തത് .

എയര്‍ ഇന്ത്യ ദേശീയ തലസ്ഥാനത്ത് നിന്നും,  സ്‌പൈസ് ജെറ്റ് അമൃത്സറില്‍ നിന്നും ആണ്  ടെല്‍ അവീവിലേക്കും പോയിട്ടുള്ളത്. രണ്ടുവിമാനങ്ങളും ഞായറാഴ്ച മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

ഞായറാഴ്ച ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ മറ്റൊരു വിമാനവും അയക്കുമെന്ന്  ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം ശനിയാഴ്ച രാവിലെ എയര്‍ ഇന്ത്യയുടെ (എഐ 140 0വിമാനം ഇസ്രയേലില്‍ നിന്നുള്ള 235 ഇന്ത്യക്കാരുമായി രാജ്യതലസ്ഥാനത്തേക്ക് മടങ്ങി.

ഇസ്രയേലില്‍ നിന്ന് എത്തിയ ഇന്ത്യക്കാരെ ശനിയാഴ്ച വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

എന്നാല്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടെല്‍അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ ചെയ്ത സാധാരണ സര്‍വീസുകളുടെ സസ്‌പെന്‍ഷന്‍ ഒകിടോബര്‍ 18വരെ നീട്ടിയതായി എയര്‍ഇന്ത്യ അറിയിച്ചു.

ടെല്‍ അവീവിലേക്ക് സാധാരണയായി അഞ്ച് പ്രതിവാര സര്‍വീസുകളാണ് എയര്‍ഇന്ത്യ നടത്തിയിരുന്നത്. നേരത്തെ സര്‍വീസുകൾ  14വരെയാണ് നിര്‍ത്തിവെച്ചിരുന്നത്.

ആവശ്യാനുസരണം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍  ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News