വിദേശ തൊഴിലാളികളുടെ കുറവ്: യുഎസ് സാമ്പത്തിക വളർച്ച മന്ദഗതിയിലേക്ക് എന്ന്‌ റിപ്പോർട്ട്

  • വിദേശ തൊഴിലാളികളുടെ കുറവ് യുഎസ് ജി.ഡി.പി വളർച്ച നിരക്കിനെ കുറച്ചതായി റിപോർട്ട്
  • യുഎസ് സാമ്പത്തിക വളർച്ചയുടെ പ്രധാന പ്രേരകശക്തിയാണ് വിദേശ തൊഴിലാളികളുടെ സേവനം

Update: 2024-03-27 11:18 GMT

വിദേശ തൊഴിലാളികളുടെ എണ്ണത്തിലെ കുറവ് യുഎസ് സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചതായി പഠന റിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ യുഎസിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിലെ കുറവാണ് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കിയതെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻ.എഫ്.എ.പി) നടത്തിയ പഠനം വ്യക്തമാക്കുന്നു.

നോർത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ മഡലിൻ സാവോഡ്‌നി നടത്തിയ പഠനം പറയുന്നത്, 2010 ന്റെ ആദ്യ പകുതിയിലെ പോലെ തന്നെ ജോലി ചെയുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വളർന്നിരുന്നെങ്കിൽ 2022 ൽ യുഎസ് സമ്പദ്ഘടന 3.2 ശതമാനം വരെ വളർച്ച നേടിയേക്കാമായിരുന്നു എന്നാണ്. എന്നാൽ, ഈ ജനവിഭാഗത്തിന്റെ വളർച്ച നിരക്ക് കുറഞ്ഞതുകാരണം, 2022 ൽ യഥാർത്ഥ ജി.ഡി.പി വളർച്ച 1.9 ശതമാനം മാത്രമായി. ഈ പ്രവണതയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെയും റിപ്പോർട്ട് എടുത്തുപറയുന്നു.

വിദേശജനതൊഴിലാളികളുടെ കുറവ് യഥാർത്ഥ ജി.ഡി.പി വളർച്ച നിരക്കിനെ 40 ശതമാനം വരെ കുറച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കുറവ് ഗുരുതരമാണ്, കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസ് തൊഴിൽ‌ ശക്തിയിലെ വളർച്ചയുടെ പ്രധാന ഉറവിടം വിദേശ  തൊഴിലാളികളാണ്.

വിദേശ തൊഴിലാളികളുടെ കുറവ് മൂലം 2022 ൽ മാത്രം ഏകദേശം 335 ബില്യൺ ഡോളർ മൂല്യത്തിലുള്ള ജി.ഡി.പി നഷ്ടമായെന്നാണ് കണക്കാക്കുന്നത്. അതായത്, ആ വർഷം ജി.ഡി.പി 1.9 ശതമാനം വളർന്നിരുന്നെങ്കിൽ, മൊത്തം ഉൽപ്പാദനവും വരുമാനവും 335 ബില്യൺ ഡോളർ കൂടുതലായിരിക്കും എന്നാണ് ഇതിനർത്ഥം.

തൊഴിൽ ശക്തിയും ഉൽപ്പാദനവും ഒരു രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്നു. യഥാർത്ഥ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച എന്നും ഇത് അറിയപ്പെടുന്നു. മന്ദഗതിയിലുള്ള തൊഴിൽ ശക്തി രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുന്നു. 

യുഎസ് സാമ്പത്തിക വളർച്ചയുടെ പ്രധാന പ്രേരകശക്തിയാണ് വിദേശ തൊഴിലാളികളുടെ സേവനം എന്ന് പഠനം സൂചപ്പിക്കുന്നു. കുടിയേറ്റ നയങ്ങളും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ ഘടകം പരിഗണിക്കണമെന്നും പഠനം ഊന്നൽ നൽകുന്നു.


Tags:    

Similar News