മൂന്നരലക്ഷം കോടിയുടെ നിക്ഷേപമൊരുക്കി മഹാരാഷ്ട്ര

  • വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് സംസ്ഥാനം കരാറുകള്‍ നേടിയത്.
  • മഹാരാഷ്ട്രയില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
  • നിരവധി വ്യവസായികളും ഗ്രൂപ്പുകളുമായി ഷിന്‍ഡെ ചര്‍ച്ചനടത്തി

Update: 2024-01-18 08:48 GMT

ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ 3,53,675 കോടി രൂപയുടെ കരാറില്‍ സംസ്ഥാനം ഒപ്പുവെച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. മഹാരാഷ്ട്രയില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച ആഗോള വ്യവസായങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ഷിന്‍ഡെ നിക്ഷേപകര്‍ക്ക് നന്ദി പറഞ്ഞു. ഈ ധാരണാപത്രങ്ങള്‍ക്ക് സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയുടെ വേഗതക്ക് സംസ്ഥാനം ഇന്ന് ഉ ൗന്നല്‍ നല്‍കുകയാണ്. വ്യവസായവല്‍ക്കരണം, വൈദഗ്ധ്യമുള്ള മനുഷ്യശേഷി, പെട്ടെന്നുള്ള തീരുമാനങ്ങള്‍ എന്നിവ പുരോഗതിക്ക് അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നു.

ആറ് വ്യവസായങ്ങളുമായി 1,02,000 കോടി രൂപയുടെ നിക്ഷേപ കരാറുകളാണ് ആദ്യദിനത്തില്‍ ഒപ്പുവെച്ചത്. ഇതുവഴി 26,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. രണ്ടാം ദിവസം എട്ട് വ്യവസായ സ്ഥാപനങ്ങളുമായി 2,08,850 കോടി രൂപയുടെ കരാറുകളില്‍ എത്തിച്ചേര്‍ന്നു. ഇതുവഴി സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക ഒന്നരലക്ഷം തൊഴിലവസരങ്ങളായിരിക്കും. ആറ് വ്യവസായങ്ങളുമായി 42,825 കോടി രൂപയുടെ ധാരണാപത്രം 18ന് ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന പറയുന്നു. ഇത് 13,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു.

ദാവോസിലെ മഹാരാഷ്ട്ര ഹാളില്‍ വിവിധ വ്യവസായ ഗ്രൂപ്പുകളുമായി ഷിന്‍ഡെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയും ഷിന്‍ഡെയെ സന്ദര്‍ശിച്ചു.അവര്‍ മഹാരാഷ്ട്രയിലെ അടിസ്ഥാന സൗകര്യ മേഖലയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും സംസാരിച്ചു.

ഭാവി നിക്ഷേപ സഹകരണം ആരായുന്നതിനായി മുതിര്‍ന്ന വ്യവസായി ലക്ഷ്മി മിത്തലുമായി മുഖ്യമന്ത്രി ഒരു യോഗം വിളിച്ചു. അതേസമയം, വ്യാവസായിക നിക്ഷേപങ്ങളെക്കുറിച്ച് ലിച്ചെന്‍സ്റ്റീന്റെ രാജകുമാരനുമായി ചര്‍ച്ചകള്‍ നടന്നതായി പ്രസ്താവനയില്‍ പറയുന്നു.

ഫ്രഞ്ച് ട്രേഡിംഗ് കമ്പനിയായ ലൂയിസ് ഡ്രെഫസിന്റെ ചീഫ് പോളിസി ഓഫീസര്‍ തോമസ് കൗട്ടോഡിയര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പാട്രിക് ട്രൂവര്‍ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ദക്ഷിണ കൊറിയയിലെ ജിയോഗ്നി പ്രവിശ്യാ ഗവര്‍ണര്‍ കിം ഡോങ് യോണ്‍ ഐ ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ചെക്ക് റിപ്പബ്ലിക് ആസ്ഥാനമായുള്ള വിറ്റ്കോവിറ്റ്സ് അറ്റോമിക കമ്പനിയുടെ ചെയര്‍മാന്‍ ഡേവിഡ് ക്രോബോക്ക്, ചെറിയ മോഡുലാര്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ സാങ്കേതികവിദ്യയിലെ നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News