ജൂതയാത്രക്കാരോട് വിവേചനം; ലുഫ്താന്‍സയ്ക്ക് കനത്ത പിഴ

  • മാസ്‌ക് ധരിക്കാത്തത് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് എയര്‍ലൈന്‍ ഇതിന് കാരണമായി പറയുന്നത്
  • ഗതാഗത വകുപ്പ് ചുമത്തിയത് എക്കാലത്തേയും ഉയര്‍ന്ന പിഴ

Update: 2024-10-16 11:09 GMT

ജൂതയാത്രക്കാരോട് വിവേചനം കാണിച്ചതിന് ജര്‍മ്മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സയ്ക്ക് 4 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. 128 ജൂത യാത്രക്കാര്‍ക്കാണ് ജര്‍മ്മന്‍ എയര്‍ലൈന്‍ യാത്ര നിഷേധിച്ചത്.

2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുഎസില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പോകുന്ന വിമാനത്തില്‍ കയറാനെത്തിയ ജൂത യാത്രക്കാരുടെ ബോര്‍ഡിംഗാണ് നിഷേധിച്ചത്. കോവിഡ് വിരുദ്ധ മാസ്‌ക് ധരിക്കാത്തത് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് ഇതിന് കാരമായി ജീവനക്കാര്‍ പറഞ്ഞത്.

ചില യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ലുഫ്താന്‍സ ജീവനക്കാര്‍ എല്ലാ ജൂതയാത്രക്കാരോടും വിവേചനം കാണിക്കുകയായിരുന്നു.

പൗരാവകാശ ലംഘനത്തിന് വിമാനക്കമ്പനികള്‍ക്കെതിരായ എക്കാലത്തേയും ഉയര്‍ന്ന പിഴയാണ് ഗതാഗത വകുപ്പ് ചുമത്തിയത്.

കൂടുതല്‍ വിവേചനപരമായ നടപടികള്‍ അവസാനിപ്പിക്കാനും 30 ദിവസത്തിനകം പിഴയുടെ പകുതിയായ 2 മില്യണ്‍ ഡോളര്‍ അടയ്ക്കാനും എയര്‍ലൈനിനോട് ഗതാഗത വകുപ്പ് ഉത്തരവിട്ടു.

Tags:    

Similar News