ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി ഇറാന്‍
- യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നു
- ഹിസ്ബുള്ള ഹമാസിനൊപ്പം ചേരാന്‍ സാധ്യത
ഇസ്രയേലിനെതിരെ താക്കീതുമായി ഇറാന്‍. വരും മണിക്കൂറുകളില്‍ ടെല്‍ അവീവിനെതിരെ കനത്ത നടപടിയുണ്ടാകുമെന്നാണ് ഭീഷണി. ഇത് ഹിസ്ബുള്ള യുദ്ധത്തില്‍ ചേരുന്നതിന്റെ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. സ്റ്റേറ്റ് ടിവിയില്‍ ഒരു തത്സമയ സംപ്രേക്ഷണത്തില്‍, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയന്‍ പ്രതിരോധ അച്ചുതണ്ടിന്റെ ആദ്യ നടപടി വരും മണിക്കൂറുകളില്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
ശനിയാഴ്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുമായി നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന് എ എഫ് പി യുടെ റിപ്പോര്‍ട്ട് പറയുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധം ചുറ്റുമുള്ള പ്രദേശത്തേയ്ക്കു വ്യാപിപ്പിക്കുന്നതിനെതിരെ ഇറാന്റെ ഉന്നത നയതന്ത്രജ്ഞനും പ്രസിഡന്റുമായ ഇബ്രാഹിം റെയ്സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇന്ന് ഗാസയെ പ്രതിരോധിച്ചില്ലെങ്കില്‍ നാളെ സ്വന്തം രാജ്യത്തെ അവര്‍ ലക്ഷ്യമാക്കും എന്നാണ് ചിലരുടെ അഭിപ്രായം.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. ഈജിപ്തിന്റെ ഗാസാ അതിര്‍ത്തിയില്‍ പാലസ്തീനുള്ള സഹായങ്ങള്‍ പലതും കുടുങ്ങിക്കിടക്കുകയാണ്.
ഗാസയില്‍, ആശുപത്രികളിൽ വൈദ്യുതി ബന്ധം ഏതു നിമിഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്, ഇത് ആയിരക്കണക്കിന് രോഗികളുടെ ജീവന് ഭീഷണിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) കണക്കനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളില്‍ ആശുപത്രികളില്‍ ജനറേറ്റര്‍ ഇന്ധനം തീര്‍ന്നുപോകു൦
ഗാസയില്‍ 2,778 പേര്‍ കൊല്ലപ്പെടുകയും 9,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,400-ലധികം ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേലിലേക്ക് പോകും.