ഇന്ത്യ ലോകത്തിന് നല്‍കിയത് യുദ്ധമല്ല; ബുദ്ധനെയാണെന്ന് പ്രധാനമന്ത്രി

  • വിയന്നയിലെ ഇന്ത്യന്‍ പ്രവാസികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
  • ഇന്ത്യ സമാധാനവും സമൃദ്ധിയും പങ്കിടാന്‍ ആഗ്രഹിക്കുന്ന രാജ്യം

Update: 2024-07-11 02:36 GMT

ഇന്ത്യ ലോകത്തിന് നല്‍കിയത് 'ബുദ്ധനെ'യാണ്, അല്ലാതെ യുദ്ധത്തെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധന്റെ കാഴ്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും സമാധാനവും സമൃദ്ധിയും നല്‍കിയിട്ടുണ്ടെന്നും 21-ാം നൂറ്റാണ്ടില്‍ രാജ്യം അതിന്റെ പങ്ക് ശക്തിപ്പെടുത്താന്‍ പോകുകയാണെന്നും വിയന്നയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ ഏറ്റവും മികച്ചതും തിളക്കമുള്ളതുമാകാനും ഏറ്റവും വലിയ നേട്ടങ്ങള്‍ കൈവരിക്കാനുമാണ് ഇന്ന് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആയിരക്കണക്കിന് വര്‍ഷങ്ങളായി, നാം അറിവും വൈദഗ്ധ്യവും പങ്കിടുന്നു. നാം ഒരിക്കലും യുദ്ധത്തെ ലോകത്തിന് നല്‍കിയില്ല. ഇന്ത്യ എല്ലായ്‌പ്പോഴും സമാധാനവും സമൃദ്ധിയും പങ്കിടാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ്. രാജ്യം അത് ശക്തിപ്പെടുത്തും', മോദി ഓസ്ട്രിയയില്‍ പറഞ്ഞു. റഷ്യയില്‍ നടന്ന ഉച്ചകോടിയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ ഉക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു കാട്ടിയിരുന്നു.

തന്റെ ആദ്യ ഓസ്ട്രിയ സന്ദര്‍ശനം അര്‍ത്ഥവത്തായതാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, 41 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിച്ചുവെന്ന് പറഞ്ഞു.

'ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. പക്ഷേ ഞങ്ങള്‍ക്ക് നിരവധി സമാനതകളുണ്ട്. ജനാധിപത്യം ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത, നിയമവാഴ്ചയോടുള്ള ആദരവ് എന്നിവയാണ് ഞങ്ങള്‍ പങ്കിടുന്ന മൂല്യങ്ങള്‍. നമ്മുടെ സമൂഹങ്ങള്‍ ബഹുസംസ്‌കാരവും ബഹുഭാഷയുമാണ്. ഇരു രാജ്യങ്ങളും അത് ആഘോഷിക്കുന്നു', അദ്ദേഹം പറഞ്ഞു.

31,000 ഇന്ത്യക്കാരാണ് ഓസ്ട്രിയയില്‍ താമസിക്കുന്നത്. അതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.ഇന്ത്യ ലോകത്തിന് നല്‍കിയത് യുദ്ധമല്ല;

ബുദ്ധനെയാണെന്ന് പ്രധാനമന്ത്രി

Tags:    

Similar News