വ്യവസായലോകത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ ടെക്‌സെന്‍സുമായി ഇന്‍ഫോപാര്‍ക്ക്
- രാവിലെ 10 മുതല്‍ ഒരുമണിവരെയാണ് പരിപാടി.
- ഐടി കമ്പനികള്‍ക്ക് വ്യവസായലോകത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയാണ് ലക്ഷ്യം
- നവീന വ്യവസായ ശീലങ്ങളെക്കുറിച്ചറിയുന്നതിനും വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്താനാകും
ഐടി കമ്പനികള്‍ക്ക് വ്യവസായലോകത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതിന് ടെക്‌സെന്‍സ് പരിപാടിയുമായി ഇന്‍ഫോപാര്‍ക്ക്. ഏപ്രില്‍ 18 വ്യാഴാഴ്ച ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് വണ്ണിലെ തപസ്യ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒരുമണിവരെയാണ് പരിപാടി.
മാറി വരുന്ന ലോകത്തില്‍ നവീന വ്യവസായ ശീലങ്ങളെക്കുറിച്ചറിയുന്നതിനും വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് ഇന്‍ഫോപാര്‍ക്ക് ടെക്‌സെന്‍സ് ഒരുക്കുന്നത്. ഇന്‍ഡ്ഒറിയന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ എംഡിയും സിഇഒയുമായ സൗമ്യ പഥി, സ്റ്റാര്‍ട്ടപ്പ് ഡിവിഷന്റെ മേധാവി സിജു നാരായണന്‍ എന്നിവര്‍ വളര്‍ച്ചാ മൂലധനത്തിനുള്ള പാത (ദി പാത്ത് ടു സെക്യുര്‍ ഗ്രോത്ത് ക്യാപിറ്റല്‍) എന്ന വിഷയത്തില്‍ സംസാരിക്കും.
ചെറുകിട സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പരമ്പരാഗതേതര രീതികള്‍ (നോണ്‍-കണ്‍വെന്‍ഷണല്‍ അവന്യൂസ് ഓഫ് ഫണ്ട് റെയ്‌സിംഗ് ആന്‍ഡ് വാല്യു ക്രിയേഷന്‍ എസ്എംഈസ്) എന്ന വിഷയത്തില്‍ നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) യിലെ സീനിയര്‍ മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ ക്ലാസ് നയിക്കും.
താത്പര്യമുള്ളവര്‍ക്ക് https://forms.gle/DtcLSJ2E8xr9VmGa8 എന്ന ലിങ്കിലൂടെയോ താഴെ കൊടുത്തിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സൗജന്യമായി പരിപാടിയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി communication@infopark.in എന്ന ഇമെയില്‍ വിലാസത്തിലോ, +919446103143 എന്ന നമ്പറിലോ ബന്ധപ്പെടാം.