നാനോ ടെക്‌നോളജിയില്‍ നേട്ടവുമായി എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നൊരു സ്റ്റാര്‍ട്ടപ്പ്
- കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ച പാഠമാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് വിരല്‍ ചൂണ്ടുന്നത്.
രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ആശുപത്രിയില്‍ നിന്നുമുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ക്ക് പരിഹാരവുമായി പാലന്‍സിക് നാനോടെക് ഇന്ത്യ. കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഇന്‍കുബേഷന്‍ വിഭാഗമായ എംജി യൂണിവേഴ്‌സിറ്റി ഇന്നവോഷന്‍ ഫൗണ്ടേഷന് കീഴില്‍ ഇന്‍കുബേറ്റ് ചെയ്യുന്ന ആദ്യത്തെ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പാണിത്.
സെക്കന്‍ഡി ഇന്‍ഫെക്ഷനുകള്‍ കാരണം വര്‍ഷം തോറും കേരളത്തില്‍ മാത്രം 100 കോടിയിലധികം രൂപ ചെലവഴിക്കപ്പെടുന്നുണ്ട്. ആശുപത്രിയില്‍ നിന്നുള്ള അണുബാധകള്‍ ഗുരുതര രോഗങ്ങളിലേക്കോ മരണത്തിലേക്കോ വഴിവക്കുന്നവയാണ്.
വൈറസുകളും ബാക്ടീരിയകളും അടക്കമുള്ള ജൈവവസ്തുക്കളെ വേര്‍തിരിച്ചെടുക്കുകയും വായുവിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അവയുടെ സംക്രമണം തടയുകയും ചെയ്യുന്ന സാങ്കേതികവിദ്യ പാന്‍ലിസ് നാനോടെക് വിഭാവനം ചെയ്തിരിക്കുന്നത്.
എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായ ഡോ സാബു തോമസ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് മേധാവി ഡോ രാധാകൃഷ്ണന്‍ ആര്‍ എന്നിവരാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക.
എംജിയു ഇന്നൊവേഷന്‍ ഫൗണ്ടേഷനില്‍ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്ക് info@mgu.com എന്ന വെബ്‌സൈറ്റ് വഴിയോ 04812992684 എന്ന നമ്പറിലോ ബന്ധപ്പെടുക.