സംരംഭം ഏതുമാകട്ടെ 6% പലിശ സർക്കാർ തരും

  • ആനുകൂല്യം അഞ്ചുവർഷത്തേക്ക് തുടർച്ചയായി ലഭിക്കും
  • 10% പലിശയ്ക്ക് നാല് ശതമാനം പലിശ സംരംഭകൻ വഹിക്കേണ്ടതായി വരും
  • 2022 ഏപ്രിൽ ഒന്നിന് ശേഷം വായ്പ എടുത്തവർക്ക് പ്രയോജനം കിട്ടും

Update: 2023-10-03 05:22 GMT

ചെറിയ സംരംഭങ്ങൾക്ക് പലിശ സബ്സിഡി നൽകുന്ന മികച്ച ഒരു പദ്ധതി വിജയകരമായി നടപ്പാക്കി വരികയാണ് സംസ്ഥാന സർക്കാർ . സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിക്കുകയുംഅത് വ്യവസായി പുരോഗതിക്ക് മുതൽക്കൂട്ട് ആവുകയും ചെയ്തിട്ടുണ്ട്. ചെറിയ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക യാണ് ഈ പദ്ധതിയിലൂടെ. ഒരു ഭവനം ഒരു സംരംഭം എന്നതാണ് ഈ പദ്ധതിയുടെ പേര്. ഇത് പ്രകാരം ഏതൊരു സംരംഭകൻ വായ്പ എടുത്താലും ശരി അദ്ദേഹത്തിന്റെ വായ്പയുടെ പലിശ ആറു ശതമാനം വരെ സംസ്ഥാന സർക്കാർ നൽകുന്നു. 2022 ഏപ്രിൽ ഒന്നിനുശേഷം വായത്തെടുത്തവർക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക.

പദ്ധതിആനുകൂല്യങ്ങൾ

->10 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് സംരംഭകൻ നൽകുന്ന പലിശയുടെ ആറു ശതമാനം വരെ സംസ്ഥാന സർക്കാർ തിരികെ നൽകുന്നു

->നാല് ശതമാനം പലിശ സംരംഭകൻ വഹിക്കേണ്ടതായി വരും

->10% പലിശയ്ക്ക് വായ്പയെടുക്കുന്ന ഒരു സംരംഭകന് 6% പലിശ സർക്കാർ തരും 4% പലിശ സംരംഭകൻ അടക്കേണ്ടതായി വരും. എന്നാൽ 11% ശതമാനം പലിശക്ക് വായ്പയെടുക്കുന്ന സംരംഭകന് 6% പലിശ സർക്കാർ തരും 5% സംരംഭകൻ നൽകേണ്ടിവരും എന്ന് ചുരുക്കം

->വായ്പ 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലും പത്തുലക്ഷം രൂപ വരെയുള്ള വായ്പയുടെ പലിശയാണ് ഇപ്രകാരം സബ്സിഡിയായി ലഭിക്കുക

->ഈ ആനുകൂല്യം അഞ്ചുവർഷത്തേക്ക് തുടർച്ചയായി ലഭിക്കും

->2022 ഏപ്രിൽ ഒന്നിന് ശേഷം വായ്പ എടുത്തവർക്ക് പ്രയോജനം കിട്ടും.

-> ഇതിന്റെ 50% ഗുണഭോക്താക്കൾ വനിതകൾ ആയിരിക്കണം എന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നു.

-> 45 വയസ്സിൽ താഴെയുള്ള സംരംഭകർ , വിമുക്തഭടന്മാർ, എസ് സി /എസ് ടി വിഭാഗക്കാർ , അംഗപരിമിതർ എന്നിവർക്ക് പദ്ധതിയിൽ മുൻഗണനയുണ്ട്.

-> വ്യവസായം സേവനം ചെയ്യുന്ന സംരംഭങ്ങൾക്ക് മാത്രമാണ് സാധാരണ ഇത്തരം ആനുകൂല്യങ്ങൾ നൽകാറ്. എന്നാൽ ഒരു ഭവനം ഒരു സംരംഭം പദ്ധതിയിൽ കച്ചവടത്തിനും ജോബ് വർക്സിനും ഈ പലിശ സബ്സിഡി ആനുകൂല്യം ലഭിക്കും.

ആനുകൂല്യം ലഭിക്കുന്ന ഘടകങ്ങൾ

പ്ലാൻറ് ,മെഷനറികൾ ,ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ഓഫീസ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, എന്നിവയ്ക്ക് എടുക്കുന്ന വായ്പക്ക് അർഹതയുണ്ട്. പ്രവർത്തന മൂലധന വായ്പ്പക്കും ആനുകൂല്യം ലഭിക്കും.എന്നാൽ ഇത് പദ്ധതി ചെലവിന്റെ 50% ത്തിൽ അധികരിക്കാൻ പാടില്ല. പ്രവർത്തന മൂലധന വായ്പ മാത്രം എടുക്കുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം

ഓൺലൈൻ ആയി വേണം അപേക്ഷ രജിസ്റ്റർ ചെയ്യുവാൻ . സംരംഭകന്റെ തിരിച്ചറിയൽ രേഖകൾ ,ഉദ്യം രജിസ്ട്രേഷൻ, പ്രോജക് റിപ്പോർട്ട്, വായ്പ അനുവദിച്ച ഉത്തരവ് തുടങ്ങിയ രേഖകൾ സമർപ്പിച്ച് രജിസ്ട്രേഷൻ നടത്തുകയാണ് ആദ്യപടി. ആനുകൂല്യത്തിനുള്ള അപേക്ഷ അതിനുശേഷം ആണ് സമർപ്പിക്കേണ്ടത്. വായ്പ വിതരണം ചെയ്ത ശേഷം തിരിച്ചടവ് നടത്തിയ സ്റ്റേറ്റ്മെന്റും ബാങ്കിൻറെ ശുപാർശയും സഹിതം ആനുകൂല്യത്തിനായി അക്ഷ സമർപ്പിക്കണം. വാർഷിക പലിശയോ അർദ്ധ വാർഷിക പലിശയോ തിരിച്ചു നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. വായ്പ അനുവദിച്ച് മൂന്നുമാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ എടുക്കേണ്ടതാണ്. എന്നാൽ ഒരു വർഷം വരെയുള്ള അപേക്ഷകളും മാപ്പാക്കി പരിഗണിക്കാൻ കഴിയും. ഓൺലൈൻ രജിസ്ട്രേഷൻ എടുത്തവർ താലൂക്ക് വ്യവസായ ഓഫീസ് വഴി വേണം അപേക്ഷ സമർപ്പിക്കുവാൻ. പ്രാഥമിക ശുപാർശ സമർപ്പിക്കുന്നത് ഈ ആഫീസർ ആണ് . ആനുകൂല്യങ്ങൾ അനുവദിച്ച് വിതരണം നടത്തുന്നത് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആണ് . സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 15 ദിവസത്തിനുള്ളിൽ തീരുമാനം എടുത്തിരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനം വഴി മാത്രമേ തുക വിതരണം ചെയ്യുകയുള്ളൂ. ജനറൽ മാനേജരുടെ തീരുമാനത്തിൽ അതൃപ്തി ഉണ്ട് എങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടർക്ക് ആണ് ഇത് പ്രകാരം അപ്പീൽ നൽകേണ്ടത്.

ഈ പദ്ധതി മികച്ചതാകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്

1) കച്ചവടം /വ്യാപാരം നടത്തുന്നതിനും ഈ ആനുകൂല്യം ലഭിക്കും

2) അഞ്ചുവർഷം തുടർച്ചയായി ഈ പലിശ ഇളവ് ആനുകൂല്യം ലഭിക്കും

Tags:    

Similar News