എല്ലാം ഇനി എഐ; പുത്തിയ ഉത്പന്നവുമായി ആള്‍ഇന്‍ സോണ്‍

  • ഡിടിപി എഐക്ക് വിപുലമായ ഉപഭോക്തൃ സാധ്യത
  • ആള്‍ഇന്‍ സോണിന്റെ ഉത്പന്നമാണ് ഡിടിപി എഐ
  • സാധാരണ ഉപയോഗം മുതല്‍ പ്രീമിയം വേര്‍ഷന്‍ വരെ ലഭ്യമാണ്‌

Update: 2024-03-12 07:03 GMT

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പായ ഫോട്ടോയിലൂടെയും സ്‌കാനിംഗിലൂടെയും അക്ഷരങ്ങളെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന ഡിടിപി എഐ എന്ന പുതിയ ഉത്പന്നത്തിന് വന്‍ പ്രതികരണം. ആള്‍ഇന്‍ സോണാണ് ഡിടിപി എഐ പുറത്തിറക്കിയത്. ആദ്യ മാസത്തില്‍ തന്നെ 100 ലധികം ഉപഭോക്താക്കളാണ് ഈ ഉത്പന്നത്തിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

വിപുലമായ ഉപഭോക്തൃ സാധ്യതയാണ് ഡിടിപി എഐയ്ക്കുള്ളത്. പ്രിന്റിംഗ്, പ്രസ് മീഡിയ, എഡ്യു ടെക്, അധ്യാപകര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കൊക്കെ ഈ ഉത്പന്നം വലിയ തോതില്‍ ഗുണകരമാകും.

ഒരു പുസ്തകത്തിന്റെ ഫോട്ടോയില്‍ നിന്നോ പിഡിഎഫ് ഡോക്യുമന്റില്‍ നിന്നോ എഡിറ്റ് ചെയ്യാവുന്ന രീതിയിലേക്ക് അക്ഷരങ്ങളെ മാറ്റുകയാണ് ഇത് ചെയ്യുന്നത്. ഇതു കൂടാതെ മലയാളമടക്കം 130 ല്‍പരം ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും തര്‍ജ്ജിമ ചെയ്യാനും ഇതിലൂടെസാധിക്കുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ നിതിന്‍ പത്രോസ് പറഞ്ഞു.

ഉപഭോക്താക്കളുടെ മികച്ച പ്രതികരണം ആപ്പിന്റെ വര്‍ധിച്ചു വരുന്ന ആവശ്യകതയെ കാണിക്കുന്നു. ഈ ഉത്പന്നത്തെ കൂടുതല്‍ മികവുറ്റതാക്കാനും കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഉപയോഗം മുതല്‍ പ്രീമിയം വേര്‍ഷന്‍ വരെ ഡിടിപി എഐയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭൗതികമോ ഡിജിറ്റലോ ആയ ഡോക്യുമെന്റുകള്‍ വേഗത്തില്‍ എഡിറ്റ് ചെയ്യാവുന്ന ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ കഴിയുന്നതിലൂടെ സമയം ലാഭിക്കാനാവുമെന്നാണ് കമ്പനിയുടെ വാദം. മാത്രമല്ല, വിശ്വസനീയവും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കുമെന്നും ഇതിന്റെ പ്രത്യേകതയാണ്.

www.dtpai.in എന്ന വെബ്‌സൈറ്റിലൂടെ ഈ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാവുന്നതാണ്.


Tags:    

Similar News