സ്റ്റാർട്ടപ്പുകൾക്ക് 90 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗ്

  • ഉഷൂസ് പദ്ധതിക്ക് കീഴില്‍ പിന്തുണയ്ക്കുന്ന ആകെ കമ്പനികളുടെ എണ്ണം അഞ്ച്
  • 2047-ലെ ആത്മനിർഭർ ഭാരത് എന്ന സ്വപ്‌നം സംരക്ഷിക്കുന്നതിൽ ഉഷൂസ് പദ്ധതി നിർണായക പങ്ക് വഹിക്കും.
  • രണ്ട് സ്റ്റാർട്ടപ്പുകൾക്ക് 80 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗ് നൽകിയിരുന്നു
;

Update: 2023-11-04 11:14 GMT
90 lakh seed funding for startups
  • whatsapp icon

കൊച്ചിൻ ഷിപ്പ്‌യാർഡ്  ( സി എസ് എൽ ),  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് - കോഴിക്കോടും (ഐഐഎം - കെ ) യും ചേർന്ന്  മൂന്ന് സ്റ്റാർട്ടപ്പുകള്‍ക്കായി 90 ലക്ഷം രൂപ സീഡ് ഫണ്ട് നല്കി.ഉഷുസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഫണ്ട് നൽകിയത്.

സമുദ്ര മേഖലയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള ബിസിനസ്സ് ഇൻക്യുബറേറ്ററാണ് ഐഐഎംകെ ലൈവ്.

ഫ്യൂസലെജ്  ഇനൊവേഷൻസ് (കേരളം), ക്സാൽട്ടൻ സിസറ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (കേരളം),എൻസോവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഡൽഹി) എന്നീ സ്റ്റാർട്ട്പ്പുകൾക്കാണ്   രണ്ടാം ഘട്ട സീഡ് ഫണ്ടിംഗ് നൽകിയത്.

ഇതോടുകൂടി ഉഷൂസ് പദ്ധതിക്ക് കീഴില്‍ ധനസഹായം ലഭിക്കുന്ന  കമ്പനികളുടെ എണ്ണം അഞ്ചായി.1.7 കോടി രൂപയുടെ ധനസഹായമാണ് ഇതുവരെ നല്‍കിയത്.

ഈ വർഷത്തെ ആദ്യഘട്ട ഫണ്ടിംഗിൽ, സമുദ്രമേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഉത്തേജനം നൽകിക്കൊണ്ട് ഐഐഎംകെ ലൈവ്-സി എസ് എൽ  പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള രണ്ട് സ്റ്റാർട്ടപ്പുകൾക്ക് 80 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗ് നൽകിയിരുന്നു.

പുതുമകൾ സൃഷ്ടിക്കുന്നതിനും വിദേശ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് ഗണ്യമായ അവസരങ്ങളാണ് ഇന്ത്യയുടെ സമുദ്രമേഖല വാഗ്ദാനം ചെയ്യുന്നതെന്ന്  കൊച്ചിൻ ഷിപ്പ്‌യാർഡ്  സിഎംഡി  മധു എസ് നായർ പറഞ്ഞു

സമുദ്ര വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി നൂതന ഉൽപ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വികസനം സുഗമമാക്കുന്നതിനായിട്ടാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും ഐഐഎംകെ ലൈവും 'ഉഷൂസ് സ്റ്റാർട്ട്-അപ്പ് ചട്ടക്കൂട് അവതരിപ്പിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ, നൂതനത, ചരക്കുകൾ, സേവനങ്ങൾ, അല്ലെങ്കിൽ പ്രക്രിയകൾ എന്നിവയിൽ സമർപ്പണം പ്രകടിപ്പിക്കുകയും ഗണ്യമായ വരുമാന വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുള്ള ഒരു സ്കെയിലബിൾ ബിസിനസ്സ് തന്ത്രം അവതരിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തന മൂലധനം, സ്ഥിര ആസ്തികൾ ഏറ്റെടുക്കൽ, മറ്റ് ആവശ്യമായ ചെലവുകൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തന, മൂലധന ചെലവുകൾക്കായി ഈ പ്രോഗ്രാമിലൂടെ നൽകുന്ന ഫണ്ടിംഗ് വിനിയോഗിക്കാം

2047-ലെ ആത്മനിർഭർ ഭാരത് എന്ന സ്വപ്‌നം സംരക്ഷിക്കുന്നതിൽ ഉഷൂസ് പദ്ധതി നിർണായക പങ്ക് വഹിക്കും.

Tags:    

Similar News