ഇന്‍ഷുറന്‍സ് ദേഖോയ്ക്ക് 500 കോടി ഫണ്ടിംഗ്

  • ഈ വര്‍ഷം രണ്ടാംതവണയാണ് കമ്പനി ഫണ്ടിംഗ് നേടുന്നത്
  • ഫണ്ടിംഗിനുശേഷം കമ്പനിയുടെ മൂല്യത്തില്‍ 50 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു
  • കമ്പനിക്ക് ഇപ്പോള്‍ഉള്ളത് 1.1 ലക്ഷം ഫീല്‍ഡ് ഏജന്റുമാര്‍

Update: 2023-10-11 06:43 GMT

ഇന്‍ഷുറന്‍സ് വിപണിയായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍ഷുറന്‍സ് ദേഖോ ആറു കോടി ഡോളര്‍ ( ഏകദേശം 500 കോടി രൂപ) വിവിധ നിക്ഷേപകസ്ഥാപനങ്ങളില്‍നിന്നു സ്വരൂപിച്ചു.

ജാപ്പനീസ് ധനകാര്യ സേവന കമ്പനിയായ മിത്‌സുബിഷി യുഎഫ് ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ബിഎന്‍പി പരിബ കാര്‍ഡിഫ്, ബീംസ് ഫിന്‍ടെക് എന്നീ കമ്പനികളാണ് ഇന്‍ഷുറന്‍സ് ദേഖോയ്ക്ക് ഫണ്ടിംഗ് നല്‍കുക. ഈ വര്‍ഷം രണ്ടാം തവണയാണ് കമ്പനി ഫണ്ടിംഗ് നേടുന്നത്. ജനുവരിയില്‍ 15 കോടി ഡോളര്‍ കമ്പനി സ്വരൂപിച്ചിരുന്നു.

ഈ ഫണ്ടിംഗിനുശേഷം കമ്പനിയുടെ മൂല്യത്തില്‍ 50 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കമ്പനി ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ശക്തരായ സ്റ്റാര്‍ട്ടപ്പ് എന്നതു മാത്രമല്ല, ഓഫ്ലൈന്‍ മേഖലയിലും സാന്നിധ്യമുണ്ടാക്കിയിരിക്കുകയാണ്.

കമ്പനിക്ക് ഇപ്പോള്‍ 1.1 ലക്ഷം ഫീല്‍ഡ് ഏജന്റുമാരുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ ഏജന്റുമാരുടെ എണ്ണം രണ്ടു ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന്  ഇന്‍ഷുറന്‍സ് ദേഖോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അങ്കിത് അഗര്‍വാള്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് മേഖലയില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കു സഹായകമായ മറ്റു കമ്പനികള്‍ വാങ്ങുക, സാങ്കേതികവിദ്യ നവീകരിക്കുന്നതിനുളള്ള നിക്ഷേപം, ബ്രാന്‍ഡ് ബില്‍ഡിംഗ്, വിപണി വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഫണ്ടിംഗ് ഉപയോഗിക്കുക.

Tags:    

Similar News