1,14,902 സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് വര്‍ഷത്തെ ആദായനികുതി ഇളവിന് യോഗ്യമെന്ന് മന്ത്രി

  • ഡിപിഐഐടി ആണ് ഇവയ്ക്ക് അംഗീകാരം നൽകിയത്
  • ടെലിവിഷന്‍ സെറ്റുകളുടെ ഇറക്കുമതി കുറഞ്ഞു
  • 2022-23 രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 38.11 ബില്യണ്‍ ഡോളർ

Update: 2023-12-07 11:53 GMT

ഒക്ടോബര്‍ 31 വരെ രിജസ്റ്റര്‍ ചെയ്ത 1,14,902 സ്ഥാപനങ്ങളെ സ്റ്റാര്‍ട്ടപ്പുകളായി സര്‍ക്കാര്‍ അംഗീകരിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ആണ് ഇവയ്ക്ക് അംഗീകാരം നൽകിയതെന്ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

ഇതോടെ യോഗ്യരായ സ്ഥാപനങ്ങള്‍ക്ക് 2016 ജനുവരിയില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാനിന് കീഴില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ തേടാവുന്നതാണ്. അതില്‍ മൂന്ന് വര്‍ഷത്തെ ആദായനികുതി ഇളവും ഉള്‍പ്പെടുന്നു.

ആക്ഷന്‍ പ്ലാൻ പ്രകാരം ഹാന്‍ഡ്ഹോള്‍ഡിംഗ്, ഫണ്ടിംഗ് സപ്പോര്‍ട്ട്, ഇന്‍സെന്റീവുകള്‍, ഇന്‍ഡസ്ട്രി-അക്കാദമിയ പങ്കാളിത്തം, ഇന്‍കുബേഷന്‍ തുടങ്ങി eeമേഖലകളിലുടനീളം വ്യാപിച്ചുകിടക്കുന്ന 19 ഇനങ്ങള്‍ ഉള്‍പ്പെടുന്നതായി ഗോയൽ പറഞ്ഞു.

കയറ്റുമതി

മറ്റൊരു ചോദ്യത്തിന് മറുപടിയായി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതകുറവ് രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി വ്യവസായം അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണെന്നും അമേരിക്ക, ഹോങ്കോങ്, മിഡില്‍ ഈസ്റ്റ്, ചൈന തുടങ്ങിയ പ്രധാന കയറ്റുമതി കേന്ദ്രങ്ങളില്‍ അതുമൂലം ഡിമാന്‍ഡ് കുറഞ്ഞെന്നും വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ പറഞ്ഞു.

2022-23 കാലയളവില്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 38.11 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ കയറ്റുമതി 39.27 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത് 2.95 ശതമാനം ഇടിവുണ്ടായതായി മന്ത്രി അറിയിച്ചു.

2022-23 ലെ മൊത്തം ചരക്ക് കയറ്റുമതിയില്‍ ഈ മേഖല 8.45 ശതമാനമാണ് സംഭാവന ചെയ്യുന്നത്. കൂടാതെ ഏകദേശം 5 ദശലക്ഷത്തോളം വൈദഗ്ധ്യവും അര്‍ദ്ധ നൈപുണ്യവുമുള്ള തൊഴിലാളികള്‍ ഈ മേഖലയിലുണ്ട്.

അതോടൊപ്പം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള ടിവി സെറ്റുകള്‍, ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ ടെലിവിഷന്‍ സെറ്റ്, വിവിധ തരം ടയറുകള്‍ എന്നിവയുടെ ഇറക്കുമതി കുറഞ്ഞതായി കാണിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.

54 സെന്റിമീറ്ററില്‍ കൂടുതലുള്ളതും എന്നാല്‍ 68 സെന്റിമീറ്ററില്‍ കൂടാത്തതുമായ ടെലിവിഷന്‍ സെറ്റുകളുടെ ഇറക്കുമതി 2021-22 ലെ 0.25 മില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 0.02 മില്യണ്‍ ഡോളറായി കുറഞ്ഞു.

അതുപോലെ, ബസുകളിലും ലോറികളിലും ഉപയോഗിക്കുന്ന റേഡിയല്‍ ടയറുകളുടെ ഇറക്കുമതി 2021-22ല്‍ 16.92 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തെ ഏഴ് മാസ കാലയളവില്‍ 1.01 മില്യണ്‍ ഡോളറായി കുറഞ്ഞു.


Tags:    

Similar News