യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ

സമർഖന്ദ്: യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്കും ബ്രസീലിനും പിന്തുണ പ്രഖ്യാപിച്ച് റഷ്യ. ഇരു രാജ്യങ്ങളും 'യോഗ്യരായ സ്ഥാനാര്‍ഥി'കളാണെന്നും റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബ്രസീലുമെന്നും റഷ്യയുടെ സന്ദേശത്തിലുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സെഷനില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചത്. സുരക്ഷാ കൗണ്‍സിലില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. നിലവില്‍, യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അഞ്ച് സ്ഥിരാംഗങ്ങളും പത്ത് സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളും […]

Update: 2022-09-25 04:51 GMT

സമർഖന്ദ്: യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്കും ബ്രസീലിനും പിന്തുണ പ്രഖ്യാപിച്ച് റഷ്യ.

ഇരു രാജ്യങ്ങളും 'യോഗ്യരായ സ്ഥാനാര്‍ഥി'കളാണെന്നും റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബ്രസീലുമെന്നും റഷ്യയുടെ സന്ദേശത്തിലുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സെഷനില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചത്.

സുരക്ഷാ കൗണ്‍സിലില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. നിലവില്‍, യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അഞ്ച് സ്ഥിരാംഗങ്ങളും പത്ത് സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലൂടെ തിരഞ്ഞെടുക്കുകയാണ് പതിവ്. രണ്ട് വര്‍ഷമാണ് കൗണ്‍സിലിലെ അംഗത്വത്തിന്റെ കാലാവധി.

റഷ്യ, യുകെ, ചൈന, ഫ്രാന്‍സ്, യുഎസ് എന്നിവയാണ് അഞ്ച് സ്ഥിരാംഗങ്ങള്‍. ഈ രാജ്യങ്ങള്‍ക്ക് ഏത് പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഏറെ നാളുകളായി ആവശ്യമുയരുകയാണ്. കൗണ്‍സിലിലെ ഇന്ത്യയുടെ അംഗത്വ കാലാവധി ഡിസംബറില്‍ അവസാനിക്കും.

Tags:    

Similar News