യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടി, പണപ്പെരുപ്പം വരുതിയിലാകുമോ?
വാഷിങ്ടണ്‍ : അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ യുഎസിലെ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഫെഡ് റിസര്‍വിന്റെ തീരുമാനത്തിന് കാതോര്‍ത്തിരിക്കുകയായിരുന്നു ലോകരാജ്യങ്ങള്‍. ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് കാല്‍ ശതമാനം (0.25 %) വര്‍ധിപ്പിക്കുവാന്‍ തീരുമാനമായിരിക്കുന്നത്. നയരൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (എഫ്ഒഎംസി) രണ്ട് ദിവസം നീണ്ട യോഗത്തിന് ശേഷമാണ് തീരുമാനം. ഇതോടെ ആഗോളവിപണിയിൽ ഇതിൻറെ അലയൊലികൾ പ്രതിഫലിക്കാൻ തുടങ്ങി. […]
വാഷിങ്ടണ്‍ : അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ യുഎസിലെ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തെ...
വാഷിങ്ടണ്‍ : അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ യുഎസിലെ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഫെഡ് റിസര്‍വിന്റെ തീരുമാനത്തിന് കാതോര്‍ത്തിരിക്കുകയായിരുന്നു ലോകരാജ്യങ്ങള്‍. ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് കാല്‍ ശതമാനം (0.25 %) വര്‍ധിപ്പിക്കുവാന്‍ തീരുമാനമായിരിക്കുന്നത്. നയരൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (എഫ്ഒഎംസി) രണ്ട് ദിവസം നീണ്ട യോഗത്തിന് ശേഷമാണ് തീരുമാനം. ഇതോടെ ആഗോളവിപണിയിൽ ഇതിൻറെ അലയൊലികൾ പ്രതിഫലിക്കാൻ തുടങ്ങി.
2018ന് ശേഷം ഇതാദ്യമായിട്ടാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഈ വര്‍ഷം തുടര്‍ന്നുള്ള ആറ് യോഗങ്ങളിലും പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഡിസംബറോടെ പലിശ നിരക്ക് 1.9 ശതമാനം ഉയര്‍ത്താനുള്ള ഡ്രാഫ്റ്റും തയ്യാറാക്കിയിട്ടുണ്ട്. 2023 ല്‍ പലിശ നിരക്ക് മൂന്നു തവണയായി ഉയര്‍ത്തിയേക്കാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിലക്കയറ്റത്തിൻറെ തോതും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.
ഭക്ഷണം, ഇന്ധനം, പാര്‍പ്പിടം എന്നീ മേഖലകളില്‍ വിലക്കയറ്റുമുണ്ടായതാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയ മുഖ്യ ഘടകം. യുഎസിലെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് പണപ്പെരുപ്പം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം ഫെബ്രുവരിയിലെ വാര്‍ഷിക വിലക്കയറ്റം 7.9 ശതമാനമാണ്. ജനുവരിയില്‍ ഇത് 7.5 ശതമാനമായിരുന്നു.
1982ന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഇത്ര ഉയര്‍ന്ന നിലയില്‍ എത്തുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയും യുഎസിന് തിരിച്ചടിയായി. നിലവില്‍ വിതരണ ശൃംഖലയില്‍ നേരിടുന്ന തടസ്സങ്ങള്‍ പരമവധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.