'സ്വിഫ്റ്റ്' ന് ബദല്‍ വരുമോ? രാജ്യാന്തര വിനിമയ ശൃംഖല വീണ്ടും ചര്‍ച്ചയാകുമ്പോള്‍
റഷ്യ- യുക്രെയിന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിക്കുകയാണ് രാജ്യാന്തര വിനിമയ ശൃംഖലയായ സ്വിഫ്റ്റ്. 200 ല്‍ അധികം രാജ്യങ്ങളിലായി 11,000-ല്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക വിനിമയം നടത്തുന്ന രാജ്യാന്തര ശൃംഖലയാണ് സൊസൈറ്റി ഫോര്‍ വേള്‍ഡ്വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥവാ സ്വിഫ്റ്റ്. ബെല്‍ജിയം ആസ്ഥാനമായുള്ള പണക്കൈമാറ്റ ശൃംഖലയാണിത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മില്‍ പണവിനമയം നടക്കുമ്പോള്‍ ഇടനിലയില്‍ പ്രവര്‍ത്തിച്ച് അത് യാഥാര്‍ഥ്യമാക്കുന്നത് ഈ സംവിധാനമാണ്. ലോകമെമ്പാടുമുള്ള ബാങ്കുകള്‍ പണം കൈമാറ്റ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും […]
റഷ്യ- യുക്രെയിന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിക്കുകയാണ് രാജ്യാന്തര വിനിമയ ശൃംഖലയായ സ്വിഫ്റ്റ്. 200 ല്‍ അധികം രാജ്യങ്ങളിലായി 11,000-ല്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക വിനിമയം നടത്തുന്ന രാജ്യാന്തര ശൃംഖലയാണ് സൊസൈറ്റി ഫോര്‍ വേള്‍ഡ്വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥവാ സ്വിഫ്റ്റ്. ബെല്‍ജിയം ആസ്ഥാനമായുള്ള പണക്കൈമാറ്റ ശൃംഖലയാണിത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മില്‍ പണവിനമയം നടക്കുമ്പോള്‍ ഇടനിലയില്‍ പ്രവര്‍ത്തിച്ച് അത് യാഥാര്‍ഥ്യമാക്കുന്നത് ഈ സംവിധാനമാണ്. ലോകമെമ്പാടുമുള്ള ബാങ്കുകള്‍ പണം കൈമാറ്റ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സുരക്ഷിത സംവിധാനമെന്ന നിലയില്‍ വ്യാപകമായി ഈ ശൃംഖല ഉപയോഗിക്കുന്നു.
സ്വിഫ്റ്റ് പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലിങ്ക് ചെയ്യപ്പെടുകയും തുടര്‍ന്ന് സന്ദേശങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്ന ഒരു സംവിധാനമാണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളുടെ മേല്‍നോട്ടത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് 12,967 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും സ്വിഫ്റ്റ് ഇടം പിടിച്ചിരുന്നു.സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് പണം കടത്തി എന്നായിരുന്നു ആരോപണം. 2016ല്‍ ബംഗ്ലാദേശിന്റെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഏകദേശം 1 ബില്യണ്‍ ഡോളര്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചതും ഇതേ സംവിധാനം ഉപയോഗിച്ചാണ്. അന്ന് ഇതിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ഇന്ന,്് റഷ്യ- യുക്രെയിന്‍ സംഘര്‍ഷം മുറുകി നില്‍ക്കുമ്പോള്‍ റഷ്യയെ സ്വിഫ്റ്റില്‍ നിന്നും പുറത്താക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും ആ നീക്കം നാറ്റോ രാജ്യങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. അംഗ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഐക്യം ഇല്ലാത്തതാണ് കാരണം. റഷ്യയുമായി വലിയ വ്യാപാരബന്ധം ഉള്ളവയാണ് ഇതില്‍ പലതും. ഇത്തരം ഒരു നടപടി റഷ്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതോടൊപ്പം തന്നെ അതിന്റെ ആഘാതം ഇവിടങ്ങളിലും പ്രതിഫലിക്കും.
റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുഎസും സഖ്യകക്ഷികളും കടുത്ത സാമ്പത്തിക ഉപരോധങ്ങളോടെ പ്രതികരിച്ചപ്പോഴും സ്വിഫ്റ്റുമായി ബന്ധപ്പെട്ട നടപടി വൈകിപ്പിക്കുകയും പിന്നീട് ഒഴിവാക്കുകയും ആയിരുന്നു. സ്വിഫ്റ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് റഷ്യയെ തള്ളണോ വേണ്ടയോ എന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇനി, പുറത്താക്കിയാല്‍ റഷ്യ പകരം സാധ്യത കണ്ടെത്തുമെന്നും ചൈന പോലുള്ള രാജ്യങ്ങള്‍ ഇതിനോട് ചേരുമെന്നും അത് മറ്റൊരു തലവേദനയാകുമെന്നും നാറ്റോ രാജ്യങ്ങള്‍ ഭയക്കുന്നുമുണ്ട്. ഫിനാന്‍ഷ്യല്‍ മെസേജിംഗ് സിസ്റ്റം ഓഫ് ദി ബാങ്ക് ഓഫ് റഷ്യ എന്നൊരു സംവിധാനം പകരം സാധ്യത എന്ന നിലയില്‍ ഇപ്പോള്‍ റഷ്യ ഉപയോഗിക്കുന്നുണ്ട്.