$1.7 ബില്യണ്‍ ഇന്‍ഫ്രാ പദ്ധതിക്ക് ചൈനയുമായി കൈകോർത്തു ഫ്രാൻസ്

ബീജിങ്‌: ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ചൈനയ്ക്കൊപ്പം ചേരുന്ന ആദ്യ രാജ്യമായി ഫ്രാന്‍സ്. $1.7 ബില്യണ്‍ന്റെ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശം. അമേരിക്കയുമായുള്ള വടംവലികൾക്കിടയിൽ ഈ കരാർ ബീജിങ്ങിനു പ്രത്യേക ഉന്മേഷം നൽകിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ അടുത്തിടെ നടന്ന വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്ന് ചൈന-ഫ്രാന്‍സ് മൂന്നാം കക്ഷി വിപണി സഹകരണത്തിന്റെ പൈലറ്റ് പ്രോജക്ട് ലിസ്റ്റ് നാലാം റൗണ്ടില്‍ ഇരു രാജ്യങ്ങളും […]

Update: 2022-02-19 04:06 GMT

ബീജിങ്‌: ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ചൈനയ്ക്കൊപ്പം ചേരുന്ന ആദ്യ രാജ്യമായി ഫ്രാന്‍സ്. $1.7 ബില്യണ്‍ന്റെ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശം.

അമേരിക്കയുമായുള്ള വടംവലികൾക്കിടയിൽ ഈ കരാർ ബീജിങ്ങിനു പ്രത്യേക ഉന്മേഷം നൽകിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ അടുത്തിടെ നടന്ന വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്ന് ചൈന-ഫ്രാന്‍സ് മൂന്നാം കക്ഷി വിപണി സഹകരണത്തിന്റെ പൈലറ്റ് പ്രോജക്ട് ലിസ്റ്റ് നാലാം റൗണ്ടില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

അടിസ്ഥാന സൗകര്യവികസനം, പരിസ്ഥിതി സംരക്ഷണം, പുതിയ ഊര്‍ജമേഖല തുടങ്ങി ഏഴ് പദ്ധതികളാണ് പട്ടികയിലുള്ളതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വെള്ളിയാഴ്ച ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ചില പ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നത് ബെയ്ജിംഗും പാരീസും തമ്മിലുള്ള സഹകരണത്തിലൂടെയാണെന്നത് ഇതിനു തെളിവാണെന്ന് ചൈനയുടെ ഉന്നത ആസൂത്രണ സ്ഥാപനമായ നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍ (എന്‍ഡിആര്‍സി) പത്രക്കുറിപ്പില്‍ അറിയിച്ചു.

ചൈനയുമായി മൂന്നാം കക്ഷി മാര്‍ക്കറ്റ് ഇന്റര്‍ ഗവണ്‍മെന്റല്‍ സഹകരണ സംവിധാനം സ്ഥാപിക്കുന്ന ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ് എന്ന് എന്‍ഡിആര്‍സി പറഞ്ഞു.

Tags:    

Similar News