'ഇന്ത്യയുടെ സ്റ്റീല്‍മാന്‍' ജംഷെഡ് ജെ.ഇറാനി ഇനി ഓര്‍മ്മ

ഡെല്‍ഹി: ടാറ്റാ സ്റ്റീലിന്റെ മുന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായിരുന്ന ജംഷെഡ് ജെ.ഇറാനി (ജെ.ജെ.ഇറാനി-86) അന്തരിച്ചു. ഇന്ത്യയുടെ സ്റ്റീല്‍മാന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്നലെ രാത്രി ടാറ്റാ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1968ല്‍ ടാറ്റാ സ്റ്റീലില്‍ ഗവേഷക വിഭാഗം ഡയറക്ടറുടെ അസിസ്റ്റന്റായി പ്രവര്‍ത്തനം ആരംഭിച്ച ഇറാനി 43 വര്‍ഷം നീണ്ട സേവനത്തിനുശേഷം 2011 ജൂണിലാണ് ബോര്‍ഡ് ഓഫ് ടാറ്റ സ്റ്റീലില്‍നിന്നും വിരമിച്ചത്. അദ്ദേഹം പ്രവര്‍ത്തിച്ച കാലയളവിലാണ് ടാറ്റ സ്റ്റീല്‍ അന്താരരാഷ്ട്ര തലത്തില്‍ ഖ്യാതി നേടിയത്. 1936 […]

Update: 2022-11-01 01:07 GMT

ഡെല്‍ഹി: ടാറ്റാ സ്റ്റീലിന്റെ മുന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായിരുന്ന ജംഷെഡ് ജെ.ഇറാനി (ജെ.ജെ.ഇറാനി-86) അന്തരിച്ചു. ഇന്ത്യയുടെ സ്റ്റീല്‍മാന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്നലെ രാത്രി ടാറ്റാ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1968ല്‍ ടാറ്റാ സ്റ്റീലില്‍ ഗവേഷക വിഭാഗം ഡയറക്ടറുടെ അസിസ്റ്റന്റായി പ്രവര്‍ത്തനം ആരംഭിച്ച ഇറാനി 43 വര്‍ഷം നീണ്ട സേവനത്തിനുശേഷം 2011 ജൂണിലാണ് ബോര്‍ഡ് ഓഫ് ടാറ്റ സ്റ്റീലില്‍നിന്നും വിരമിച്ചത്. അദ്ദേഹം പ്രവര്‍ത്തിച്ച കാലയളവിലാണ് ടാറ്റ സ്റ്റീല്‍ അന്താരരാഷ്ട്ര തലത്തില്‍ ഖ്യാതി നേടിയത്.

1936 ജൂണ്‍ രണ്ടിന് നാഗ്പുരിലാണ് ഇറാനിയുടെ ജനനം. യുകെയില്‍നിന്നു മെറ്റലജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുണ്ട്. യുകെയിലെ ഷെഫീല്‍ഡിലുള്ള ബ്രിട്ടീഷ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ റിസര്‍ച്ച് അസോസിയേഷനിലാണ് ഇറാനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

1968ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ടാറ്റയില്‍ ചേരുകയും ചെയ്തു. 1992ല്‍ അദ്ദേഹം ടാറ്റാ സ്റ്റീലിന്റെ ഡയറക്ടറായി. 2001ല്‍ വിരമിച്ചു. ശേഷം ബോര്‍ഡ് ഓഫ് ടാറ്റ സ്റ്റീലില്‍ നോണ്‍എക്‌സിക്യുട്ടിവ് ഡയറക്ടറായി. ടാറ്റ മോട്ടര്‍സ്, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ കമ്പനികളിലും അദ്ദേഹം ഡയറക്ടറായിരുന്നു.

1992-93 കാലഘട്ടത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ദേശീയ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1996ല്‍ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റര്‍നാഷണല്‍ ഫെല്ലോ ആയി നിയമിതനായതും, 1997-ല്‍ എലിസബത്ത് രാജ്ഞിയുടെ ഇന്‍ഡോ-ബ്രിട്ടീഷ് വ്യാപാര-സഹകരണത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഹോണററി നൈറ്റ്ഹുഡും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

Tags:    

Similar News